പാരിസ്: ഫ്രാന്‍സില്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന അണ്ടര്‍ 20 വനിതാ ലോക കപ്പ് മത്സരത്തിലേ കളി നിയന്ത്രിക്കാനായി ഇന്ത്യയില്‍ നിന്നും അഭിമാനമായി യുവേന ഫെര്‍ണാണ്ടസ്. കളി നിയന്ത്രിക്കാനുള്ള അസിസ്റ്റന്റ് റഫറിമാരുടെ ലിസ്റ്റിലാണ് യുവേന ഫെര്‍ണാണ്ടസ് ഉള്ളത്. ചരിത്രത്തില്‍ ആദ്യമായാണ് ഒരിന്ത്യന്‍ വനിത അണ്ടര്‍ 20 ലോകകപ്പ് നിയന്ത്രിക്കാനൊരുങ്ങുന്നത്. ഓഗസ്റ്റ് അഞ്ചു മുതല്‍ 24 വരെയാണ് അണ്ടര്‍ 20 ലോകകപ്പ് നടക്കുന്നത്.
കഴിഞ്ഞ അണ്ടര്‍ 17 ലോക കപ്പ് മത്സരങ്ങളിലെ ആദ്യ ഇന്ത്യന്‍ വനിതാ റഫറി ആയിരുന്നു യുവേന. അണ്ടര്‍ 17 ലോകകപ്പില്‍ ജപ്പാനും കൊറിയയും തമ്മില്‍ നടന്ന ഫൈനല്‍ മത്സരമടക്കം നാലു മത്സരങ്ങള്‍ യുവേന നിയന്ത്രിച്ചിരുന്നു. ഗോവ കനകോണ സ്വദേശിനിയായ യുവേന മുന്‍ ഇന്ത്യന്‍ ഫുട്ബോളര്‍ കൂടിയാണ്.
അണ്ടര്‍ 20 വനിതാ ലോകകപ്പ് നിയന്ത്രക്കാനായി ഫ്രാന്‍സിലേക്ക് ഇന്ത്യന്‍ വനിതാ റഫറി