അണ്ടര്‍ 20 വനിതാ ഫുട്‌ബോള്‍ ലോകകപ്പ് കിരീടത്തില്‍ വീണ്ടും ഏഷ്യന്‍ മുത്തം

  • Post category:news
  • Reading time:1 min read
You are currently viewing അണ്ടര്‍ 20 വനിതാ ഫുട്‌ബോള്‍ ലോകകപ്പ് കിരീടത്തില്‍ വീണ്ടും ഏഷ്യന്‍ മുത്തം

പാരീസ്: അണ്ടര്‍ 20 വനിതാ ഫുട്ബോള്‍ ലോകകപ്പ് കിരീടത്തില്‍ മുത്തമിട്ട് ജപ്പാന്‍. കലാശപോരാട്ടത്തില്‍ സ്പെയിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ജപ്പാന്‍ കിരീടം ചൂടിയത്. ഇതാദ്യമായാണ് ജപ്പാന്‍ ലോകകപ്പ് കിരീടം നേടുന്നത്. മത്സരത്തിന്റെ തുടക്കം മുതല്‍ മികച്ച കളി പുറത്തെടുത്ത ജപ്പാനെ 37-ാം മിനിറ്റില്‍ മിയാസാവ മുന്നില്‍ എത്തിച്ചു. ഈ പകുതിയില്‍ സ്പെയിന് മറുപടി ഒന്നുമില്ലായിരുന്നു. 57-ാം മിനിറ്റില്‍ തകരദയും 65-ാം മിനിറ്റില്‍ നഗാനയും വലകുലുക്കിയതോടെ 3-0ന് ജപ്പാന്‍ ലീഡുയര്‍ത്തി. 71-ാം മിനിറ്റില്‍ സ്പെയിന്‍ ഒരു ഗോള്‍ നേടിയെങ്കിലും ജപ്പാനെ വീഴ്ത്താനായില്ല. തുടര്‍ച്ചയായ രണ്ടാം തവണയാണ് ഏഷ്യന്‍ ശക്തികള്‍ അണ്ടര്‍ 20 വനിതാ ലോകകപ്പ് കിരീടം ഉയര്‍ത്തുന്നത്. കഴിഞ്ഞ തവണ ഉത്തര കൊറിയ ആയിരുന്നു ജേതാക്കള്‍.

0Shares