അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു.

  • Post category:news
  • Reading time:1 min read
You are currently viewing അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു.

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ ഇന്ന് ഫലപ്രഖ്യാപനം. പ്രതീക്ഷകള്‍ അട്ടിമറിച്ച് കൊണ്ട് ഉത്തര്‍പ്രദേശില്‍ വന്‍ വിജയം കൊയ്ത് ബി.ജെ.പി മുന്നേറുകയാണ്. നോട്ട് നിരോധനം തിരിച്ചടിയായില്ലെന്നും ഇതാണ് ‘മോദി ഇഫക്ടെ’ന്ന് അറിയിച്ചിരിക്കുകയാണ് പ്രധാന മന്ത്രി നരേന്ദ്രമോദി. മണിപ്പൂരില്‍ ആദ്യമായി അക്കൗണ്ട് തുറക്കാനൊരുങ്ങി ബി.ജെ.പി. 14 സീറ്റുകളില്‍ മുന്നിട്ടാണ് ബി.ജെ.പി മണിപ്പൂരില്‍ ഭരണം പിടിക്കാനൊരുങ്ങുന്നത്.

ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും ഭരണം തിരിച്ചു പിടിച്ചിരിക്കുകയാണ് ബി.ജെ.പി. പഞ്ചാബിലും ഗോവയിലും കോണ്‍ഗ്രസ്സിനാണ് വന്‍ വിജയം നേടാനായത്. പ്രധാന എതിരാളികളായ ബി.ജെ.പിയെയും എ.എ.പിയെയും പിന്നിലാക്കിയാണ് പഞ്ചാബിലും ഗോവയിവും കോണ്‍ഗ്രസിന്റെ മുന്നേറ്റം. 12 സീറ്റിലുള്ള കോണ്‍ഗ്രസ്സിനെ പിന്നിലാക്കി 16 സീറ്റില്‍ മണിപ്പൂരില്‍ ബി.ജെ.പിക്കാണ് മുന്നേറ്റം ലഭിച്ചിട്ടുള്ളത്. ഇതോടെ അഞ്ചില്‍ മൂന്ന് സംസ്ഥാനങ്ങളിലും ബി.ജെ.പിക്കാണ് മുന്നേറ്റം ലഭിച്ചിട്ടുള്ളത്.

0Shares