അച്ഛന്റെ മകൻ, മകന്റെ അച്ഛൻ !

  • Post category:news
  • Reading time:1 min read
You are currently viewing അച്ഛന്റെ മകൻ, മകന്റെ അച്ഛൻ !

കൊച്ചി: ഒരു കഥയും കാലംതെറ്റി പിറക്കുന്നില്ല കാലത്തോട് ചേര്‍ന്നുനില്‍ക്കുന്ന കഥകള്‍ അതാതുസമയങ്ങളില്‍ ജന്മമെടുക്കുക തന്നെ ചെയ്യും. കാലം മാറുന്നതിനനുസരിച്ച് ജീവിതവും പരിസരവും മാറുന്നു. അതിന്റെ മാറ്റം എല്ലാത്തിലും പ്രതിഫലിക്കുക സ്വാഭാവികം. അത് സിനിമയിലും സംഭവിക്കുന്നു. കാലം കടന്ന് പോകവെ എത്രയോ കഥകളും കഥാപാത്രങ്ങളും നമ്മുടെ മുന്നിലൂടെ കടന്നുപോയി. ജീവിതം തന്നെയാണ് സിനിമയെന്നു സാക്ഷ്യപ്പെടുത്തുന്ന ഒട്ടനവധി ഉജ്ജ്വല ചിത്രങ്ങള്‍ കണ്ട് നാം നിര്‍വൃതി അടഞ്ഞിട്ടുണ്ട്. ഇക്കൂട്ടത്തില്‍ ജനപ്രിയ സംവിധായകന്‍ സത്യന്‍ അന്തിക്കാട് സാക്ഷാത്കരിച്ച കുടുംബ ചിത്രങ്ങള്‍ക്ക്  പ്രത്യേക പ്രാധാന്യം ഉണ്ട്.

അഭിനയകുലപതി മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത സത്യന്‍ ചിത്രങ്ങളെ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ എക്കാലവും സ്വീകരിച്ചത്. കാലചക്രം തിരിഞ്ഞപ്പോൾ ഒടുവിൽ ഇതാ, മമ്മുട്ടിയുടെ മകൻ ദുല്‍ഖറും സത്യന്റെ ചിത്രത്തിൽ..! അനുഗൃഹീതമായ കരസ്‌പർശത്തിലൂടെ രണ്ടുകാലങ്ങൾ… ! രണ്ടുതലമുറകൾ…മമ്മുട്ടിയുടെ മകൻ ദുല്‍ഖര്‍ സല്‍മാനെ തന്റെ സിനിമയിൽ അവതരിപ്പിച്ചു കൊണ്ടാണ് സത്യൻ അന്തിക്കാട് എന്ന ഹിറ്റ് മേക്കറായ സംവിധായകൻ പുതിയ ചിത്രമായ “ജോമോന്റെ സുവിശേഷങ്ങളിലൂടെ” ഒരു ഇടവേളയ്‌ക്ക് ശേഷം നമ്മുടെ അരികിൽ എത്തുന്നത്.

ക്രിസ്മസ് റിലീസായി തിയേറ്ററിൽ എത്തുന്ന  ജോമോന്റെ സുവിശേഷങ്ങളിൽ മുകേഷും ദുല്‍ഖറുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിലെ   ദുല്‍ഖറിന്റെ അസൂയാവഹമായ അഭിനയം കണ്ട് വിസ്മയാധീനനായ മുകേഷ് ചിത്രീകരണം പൂർത്തിയായ ശേഷം മമ്മുട്ടിയോട് പറഞ്ഞു!  ” ഈ സിനിമ നിങ്ങള്‍ കാണണം, നിങ്ങളുടെ മകന്‍ അസൂയാവഹമായ രീതിയിലാണ് ഈ ചിത്രത്തില്‍ അവന്റെ ‘അപ്പനെ’ സ്‌നേഹിക്കുന്നത്. വാക്കുകള്‍ കൊണ്ടത് പറയാനാകില്ല.  എന്നാല്‍ തന്റെ സിനിമയ്ക്ക് കിട്ടിയ വലിയ അംഗീകാരമാണിതെന്ന് സത്യന്‍ അന്തിക്കാട് വെളിപ്പെടുത്തി. മമ്മൂട്ടിയുടെ മകനായത് കൊണ്ടല്ല ദുല്‍ഖറിനെ വെച്ച് സിനിമ ചെയ്യുന്നത് അദ്ദേഹത്തിന്റെ സിനിമകള്‍ വീക്ഷിച്ചത് കൊണ്ടുമാത്രമാണെന്ന് സത്യന്‍ അന്തിക്കാട് പറഞ്ഞു.

 

0Shares