കൊച്ചി: വ്യാജ മത്സരത്തിന്റെ വിവാദത്തില്‍ കേരള ബ്ലാസ്റ്റേഴ്സ്. ഇന്നലെ നടന്ന തായ്ലന്ഡ് പ്രീ സീസണ് മത്സരത്തില്‍ ബാങ്കോക്ക് എഫ്.സിയെ നേരിട്ടു എന്നായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് പറഞ്ഞത്. എന്നാല്‍ തങ്ങളുടെ ക്ലബ് അത്തരത്തില്‍ ഒരു മത്സരം കളിച്ചില്ല എന്ന് ബാങ്കോക് എഫ്.സി ഔദ്യോഗികമായി വ്യക്തമാക്കി. തായ്ലന്ഡില് പ്രീസീസണ് യാത്രയില്‍ ഉള്ള കേരള ബ്ലാസ്റ്റേഴ്സ് ഇന്നലെ കളിച്ച മത്സരമാണ് വിവാദത്തില്‍ ആയത്. മത്സരം നടക്കുന്നതിന് മുമ്പ് ഇത്തരത്തില്‍ ഒരു മത്സരം ഉള്ളത് കേരള ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി അറിയിച്ചിരുന്നില്ല.
സംഭവം വിവാദമായതോടെ കേരള ബ്ലാസ്റ്റേഴ്സ് സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് ആ മത്സരവുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ ഒക്കെ നീക്കം ചെയ്തു. ഇന്നലെ നടന്ന മത്സരം കേരള ബ്ലാസ്റ്റേഴ്സ് 4-1 എന്ന സ്കോറിന് വിജയിച്ചിരുന്നു. ആരാധകരോട് തങ്ങളുടെ ഔദ്യോഗിക സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ വഴിയാണ് ബാങ്കോക്ക് എഫ് സി ഈ കാര്യം അറിയിച്ചത്. ഫലങ്ങളില്‍ തങ്ങളുടെ ലോഗോ ഉപയോഗിക്കുന്നത് ശരിയല്ല എന്നും അത് നീക്കം ചെയ്യണമെന്നും കേരള ബ്ലാസ്റ്റേഴ്സിനോട് ബാങ്കോക്ക് എഫ.്സി ആവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്ന് ആശങ്കയിലാണ് ആരാധകര്‍.
അങ്ങനെയോരു മത്സരം നടന്നിട്ടില്ല; കേരള ബ്ലാസ്റ്റേഴ്സ് വിവാദത്തില്‍