സുബൈര്‍ വധം: കൊലയാളി സംഘത്തിലെ മൂന്ന് പേര്‍ പിടിയില്‍; പേര് വിവരങ്ങൾ പുറത്തുവിട്ടില്ല; ചോദ്യം ചെയ്യല്‍ രഹസ്യകേന്ദ്രത്തില്‍

  • Post category:news
  • Reading time:1 min read
You are currently viewing സുബൈര്‍ വധം: കൊലയാളി സംഘത്തിലെ മൂന്ന് പേര്‍ പിടിയില്‍; പേര് വിവരങ്ങൾ പുറത്തുവിട്ടില്ല;  ചോദ്യം ചെയ്യല്‍ രഹസ്യകേന്ദ്രത്തില്‍

പാലക്കാട്ടെ എസ്ഡി.പി.ഐ പ്രവര്‍ത്തകന്‍ സുബൈറിൻ്റെ കൊലപാതകത്തില്‍ മൂന്ന് പേരെ കൂടി അന്വേഷണ സംഘം പിടികൂടി. സുബൈറിൻ്റെ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണ് പിടിയിലായതെന്നാണ് സൂചന. ഇവരെ രഹസ്യകേന്ദ്രത്തില്‍ എത്തിച്ച് ചോദ്യം ചെയ്ത് വരികയാണ്.

ഇവരുടെ പേരുവിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. നേരത്തെ കേസുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് പുറമേയാണ് മൂന്ന് പേരെ കൂടി പിടികൂടിയിരിക്കുന്നത്. ഇവര്‍ കൊലയാളി സംഘത്തില്‍ ഉള്ളവരാണ് എന്നാണ് സൂചന. ഇവരെ ചോദ്യം ചെയ്യുന്നതോടെ കേസില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിൻ്റെ പ്രതീക്ഷ.

കേസില്‍ അന്വേഷണം അവസാനഘട്ടത്തിലെന്ന് എ.ഡി.ജി.പി വിജയ് സാക്കറെ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. പ്രതികളെയെല്ലാം തിരിച്ചറിഞ്ഞു കഴിഞ്ഞു. ഉടന്‍ തന്നെ ഇവര്‍ അറസ്റ്റിലാകുമെന്നും പ്രതികള്‍ പൊലീസിൻ്റെ നിരീക്ഷ പരിധിയിലെന്നും വിജയ് സാക്കറെ പറഞ്ഞു.

0Shares