
കൊവിഡ് നിയന്ത്രണങ്ങൾക്കിടെ യൂട്യൂബർ മല്ലു ട്രാവലർ ഉദ്ഘാടനം ചെയ്ത് വിവാദമായ പൊന്നാനി പുതിയിരുത്തിയിലെ മാഡ് മോട്ടോ ഗ്വിൽഡ് ഉടമയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അണ്ടത്തോട് സ്വദേശി അനസിനെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയുടെ കാരണം എന്താണെന്നത് വ്യക്തമല്ല.

പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. മാസങ്ങൾക്ക് മുമ്പ് അനസിൻ്റെ സ്ഥാപനത്തിൻ്റെ ഉദ്ഘാടനത്തിന് മല്ലു ട്രാവലർ സംഘവും ആരാധകരും കൂട്ടത്തോടെ എത്തിയത് സംഘർഷത്തിനും വിവാദങ്ങൾക്കും ഇടയാക്കിയിരുന്നു. സംഭവത്തിൽ ഉടമ അടക്കമുള്ളവർക്കെതിരെ പൊലീസ് കേസെടുക്കുകയും പതിനഞ്ചോളം പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
