അഞ്ചു കിലോ കഞ്ചാവുമായി മോട്ടോർ സൈക്കിളിൽ ; രണ്ട് യുവാക്കള്‍ കാസര്‍കോട് പിടിയില്‍

  • Post category:local news
  • Reading time:1 min read
You are currently viewing അഞ്ചു കിലോ കഞ്ചാവുമായി മോട്ടോർ സൈക്കിളിൽ ; രണ്ട് യുവാക്കള്‍ കാസര്‍കോട് പിടിയില്‍

കാസര്‍കോട്: അഞ്ചു കിലോ കഞ്ചാവുമായി മോട്ടോർ സൈക്കിളിൽ യാത്ര ചെയ്ത രണ്ട് യുവാക്കള്‍ കാസര്‍കോട് പോലീസിന്‍റെപിടിയിലായി. കുമ്പള പോലീസ് സ്റ്റേഷൻ പരിധിയിലെ ചൂരിത്തടുക്ക എന്ന സ്ഥലത്തു വെച്ചായിരുന്നു മോട്ടോർ സൈക്കിളിൽ യാത്ര ചെയ്യവേ കണ്ണാടിപ്പാറയിലെ കലന്തർ ഷാഫി (29) ,കുന്തൂർ പേരാബേയിലെ സന്ദേശ ഭട്ട് എന്നിവരെ കാസര്‍കോട് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തി ലുള്ള സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്.

ഡി.വൈ.എസ്.പിയുടെ സ്‌ക്വാഡിൽ കുമ്പള എസ്.ഐ അനീഷ് വി.കെ. . എസ്.ഐ നാരായണൻ നായർ. എ.എസ്.ഐ ലക്ഷ്മി നാരായണൻ, സി.പി.ഓ മാരായ ഓസ്റ്റിൻ തമ്പി, ഗോകുല. എസ്, നിതിൻ സാരങ്, സുഭാഷ് രഞ്ജിഷ്. വിജയൻ എന്നിവർ ഉണ്ടായിരുന്നു.

0Shares