കാസർകോട്ടെ ഉറുമിയിൽ സഹോദരന്‍റെ കുത്തേറ്റ് യുവാവ് കൊല്ലപ്പെട്ടു

  • Post category:local news
  • Reading time:1 min read
You are currently viewing കാസർകോട്ടെ ഉറുമിയിൽ സഹോദരന്‍റെ കുത്തേറ്റ് യുവാവ് കൊല്ലപ്പെട്ടു

കാസര്‍കോട്: ബദിയടുക്ക പോലീസ് സ്റ്റേഷൻ പരിധിയിലെ ഉറുമിയില്‍ കുടുംബ വഴക്കിനെ തുടർന്ന് യുവാവ് കൊല്ലപ്പെട്ടു. ജ്യേഷ്ഠന്‍റെ കുത്തേറ്റാണ് അനുജന്‍ കൊല്ലപ്പെട്ടത്. അബ്ദുല്ല മൗലവി-ബീഫാത്തിമ ദമ്പതികളുടെ മകന്‍ മുഹമ്മദ് നിസാറാ(35)ണ് സഹോദരന്‍ റഫീഖിന്‍റെ കുത്തേറ്റ് കൊല്ലപ്പെട്ടത്. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. റഫീഖിനെ പോലിസ് കസ്റ്റഡിയില്‍ എടുത്തു.

നേരത്തെ തന്നെ പല കേസുകളിലും പ്രതിയായ നിസാര്‍ അടുത്തിടെയാണ് ജയില്‍ മോചിതനായത്. സഹോദരങ്ങൾ തമ്മില്‍ ഭിന്നത ഉണ്ടായിരുന്നു. ഇവര്‍ തമ്മിലെ വാക്കേറ്റമാണ് ശനിയാഴ്ച ഉച്ചയോടെ കൊലപാതകത്തില്‍ കലാശിച്ചത്. കുത്തേറ്റ നിസാറിനെ ഉടൻതന്നെ സമീപവാസികൾ കുമ്പളയിലെ സഹകരണ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.

കൊല്ലപ്പെട്ട നിസാര്‍ അവിവാഹിതനാണ്. മറ്റു സഹോദരങ്ങള്‍: മുനീര്‍, ഇഖ്ബാല്‍, ഷബീര്‍, സലീം.
ഡി.വൈ.എസ്.പി പി. ബാലകൃഷ്ണന്‍ നായര്‍, ബദിയടുക്ക എസ്.ഐ പി.കെ വിനോദ് കുമാര്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി.

0Shares