യൂത്ത് ലീഗ് യൂത്ത് മാര്‍ച്ചിന് ഉപ്പളയില്‍ ഉജ്ജ്വല സമാപനം; യൂത്ത് മാര്‍ച്ചില്‍ യുവജന പ്രതിഷേധം അലയടിച്ചു

  • Post category:local news / news
  • Reading time:2 mins read
You are currently viewing യൂത്ത് ലീഗ് യൂത്ത് മാര്‍ച്ചിന് ഉപ്പളയില്‍ ഉജ്ജ്വല സമാപനം; യൂത്ത് മാര്‍ച്ചില്‍ യുവജന പ്രതിഷേധം അലയടിച്ചു

കാസര്‍കോട്: വിദ്വേഷത്തിനെതിരെ ദുര്‍ഭരണത്തിനെതിരെ എന്ന മുദ്രാവാക്യമുയര്‍ത്തി മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി നടത്തിയ യൂത്ത് മാര്‍ച്ച് മഞ്ചേശ്വരം മണ്ഡലത്തിലെ പര്യടനം പൂര്‍ത്തിയാക്കി ഉപ്പളയില്‍ സമാപിച്ചു. നവംബര്‍ 25ന് തൃക്കരിപ്പൂരില്‍ നിന്നും ആരംഭിച്ച കാല്‍ നടയായി നടന്ന യൂത്ത് മാര്‍ച്ചില്‍ യുവജന പ്രതിഷേധം അലയടിച്ചു. രാവിലെ കുമ്പളയില്‍ നടന്ന സ്വീകരണ സമ്മേളനം മുസ്ലിം യുത്ത് ലീഗ് സംസ്ഥാന സെക്രട്ടറി കെ.മാഹിന്‍ കോട്ടയം ഉദ്ഘാടനം ചെയ്‌തു. അസീസ് മരിക്കൈ അധ്യക്ഷത വഹിച്ചു. ബി.എം മുസ്തഫ സ്വാഗതം പറഞ്ഞു.

ഉപ്പളയില്‍ നടന്ന പൊതുസമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി ഉദ്ഘാടനം ചെയ്‌തു. യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അസീസ് കളത്തൂര്‍ അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി സഹീര്‍ ആസിഫ് സ്വാഗതം പറഞ്ഞു.

യൂത്ത് ലീഗ് സംസ്ഥാന ജന. സെക്രട്ടറി പി.കെ ഫിറോസ്, ദേശീയ സെക്രട്ടറി ടി.പി അഷ്‌റഫലി, മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി, ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി, ജന. സെക്രട്ടറി എ. അബ്ദുല്‍ റഹ്‌മാന്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍, എ.കെ.എം അഷറഫ് എം.എല്‍.എ, എം.ബി യൂസഫ്, ടി.എ മൂസ, എം. അബ്ബാസ്, എം.പി ഷാഫി ഹാജി, അസീസ് മരിക്കെ, എ.കെ ആരിഫ്, യു.കെ സൈഫുള്ള തങ്ങള്‍, ടി.ഡി കബീര്‍, യുസഫ് ഉളുവാര്‍, ഡയറക്ടര്‍ എം.ബി ഷാനവാസ്, കോഡിനേറ്റര്‍ എം.സി. ശിഹാബ് മാസ്റ്റര്‍, എം.എ നജീബ്, എ. മുക്താര്‍, ഹാരിസ് തായല്‍ ചെര്‍ക്കള, ശംസുദ്ദീന്‍ ആവിയില്‍, ബാത്തിഷ പൊവ്വല്‍, ഹാരിസ് അങ്കകളരി, റഫീഖ് കേളോട്ട്, നൗഷാദ് എം.പി, നൂറുദ്ധീന്‍ ബെളിഞ്ചം, റഹ്‌മാന്‍ ഗോള്‍ഡന്‍, ബി.എം മുസ്തഫ, സിദ്ദീഖ് ദണ്ഡഗോളി, റൗഫ് ബാവിക്കര, നദീര്‍ കൊത്തിക്കാല്‍, സിദ്ദീഖ് സന്തോഷ് നഗര്‍, ഹാരിസ് ബെദിര, സലീല്‍ പടന്ന, അനസ് എതിര്‍ത്തോട്, ഇര്‍ഷാദ് മൊഗ്രാല്‍, സയ്യിദ് താഹ തങ്ങള്‍, സവാദ് അംഗടിമുഗര്‍, ലുഖ്മാന്‍ തളങ്കര, ഖാലിദ് തുര്‍ക്കി പള്ളം, സെഡ്.എ മൊഗ്രാല്‍, അബ്ദുല്‍ റഹ്‌മാന്‍ ബന്തിയോട് തുടങ്ങിയവര്‍ സംബന്ധിച്ചു.

0Shares