വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ താലിബാൻ തീവ്രവാദിയായി ഉപമിച്ചു; അബ്ദുള്ളക്കുട്ടിക്കെതിരെ പോലീസിൽ പരാതി നൽകി യൂത്ത് ലീഗ്

  • Post category:news
  • Reading time:1 min read
You are currently viewing വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ താലിബാൻ തീവ്രവാദിയായി ഉപമിച്ചു; അബ്ദുള്ളക്കുട്ടിക്കെതിരെ പോലീസിൽ പരാതി നൽകി യൂത്ത് ലീഗ്

മലബാർ സമര നേതാവായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ താലിബാൻ തീവ്രവാദിയായി ഉപമിച്ച സംഭവത്തിൽ എ.പി അബ്ദുള്ളക്കുട്ടിക്ക് എതിരെ മുസ്ലിം യൂത്ത് ലീഗ് പരാതി നൽകി. മുസ്‌ലിം യൂത്ത് ലീഗ് തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിയാണ് പോലീസിൽ പരാതി നൽകിയത്. അബ്ദുള്ളക്കുട്ടിയുടേത് വർഗീയ കലാപത്തിനുള്ള ശ്രമമെന്ന് പരാതിയിൽ പറയുന്നു.

വാരിയംകുന്നൻ കേരളത്തിലെ ആദ്യ താലിബാൻ തലവനായിരുന്നുവെന്നും താലിബാനിസം കേരളത്തിലും ആവർത്തിക്കുമെന്നുമായിരുന്നു അബ്ദുള്ളക്കുട്ടിയുടെ പരാമർശം. ‘അദ്ദേഹത്തിന് സ്മാരകമുണ്ടാക്കുന്നത്, സ്വാതന്ത്ര്യ സമരമെന്ന് പറഞ്ഞ് കൊട്ടിഘോഷിക്കുന്നത് ചരിത്രത്തോട് കാണിക്കുന്ന ഏറ്റവും വലിയ ക്രൂരതയാണ്. അത് കർഷക സമരമല്ല, ഹിന്ദു വേട്ടയായിരുന്നു.

വാരിയംകുന്നന് സ്മാരകമുണ്ടാക്കാൻ പോകുന്ന ടൂറിസം മന്ത്രിയും പിണറായിയുടെ മരുമകനുമായ റിയാസ് സഖാവിനോട് എനിക്ക് പറയാനുള്ളത് ഇ.എം.എസിന്‍റെ സ്വാതന്ത്ര്യസമരമെന്ന സമ്പൂർണ ഗ്രന്ഥം വായിക്കണമെന്നാണ്. ഇ.എം.എസ് പറഞ്ഞത് മുസ്‌ലിം കലാപമായി പരിണമിച്ചിട്ടുണ്ടെന്നാണ്. ഇ.എം.എസിന്‍റെ കുടുംബത്തിന് പാലക്കാട്ടേക്ക് പലായനം ചെയ്യേണ്ടിവന്നിട്ടുണ്ട്. അതെങ്കിലും സ്മാരകമുണ്ടാക്കുന്നവർ മനസ്സിലാക്കണം’- അബ്ദുല്ലക്കുട്ടി പറഞ്ഞു.

0Shares