സംരംഭങ്ങൾ തുടങ്ങിയെന്നു കള്ളം പറയുന്ന മന്ത്രി ജനത്തിനോട് മാപ്പുപറയണം; സംയുക്ത പരിശോധനയ്ക്ക് വ്യവസായ മന്ത്രിയെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

  • Post category:Kerala / news
  • Reading time:1 min read
You are currently viewing സംരംഭങ്ങൾ തുടങ്ങിയെന്നു കള്ളം പറയുന്ന മന്ത്രി ജനത്തിനോട് മാപ്പുപറയണം; സംയുക്ത പരിശോധനയ്ക്ക് വ്യവസായ മന്ത്രിയെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

സംസ്ഥാനത്ത് തുടങ്ങിയെന്ന് സർക്കാർ അവകാശപ്പെടുന്ന സംരംഭങ്ങളുമായി ബന്ധപ്പെട്ട സംയുക്ത പരിശോധനയ്ക്ക് വ്യവസായ മന്ത്രിയെ വെല്ലുവിളിച്ച് യൂത്ത് ലീഗ്. മന്ത്രി പറയുന്ന പഞ്ചായത്തിലോ നഗരസഭയിലോ എവിടെ വേണമെങ്കിലും പരിശോധന നടത്താം.

സംരംഭങ്ങൾ തുടങ്ങിയെന്നു കള്ളം പറയുന്ന മന്ത്രി ജനത്തിനോട് മാപ്പുപറയണം . സംരംഭങ്ങളുമായി ബന്ധപ്പെട്ട കള്ള പ്രചാരണത്തിനു ചെലവഴിച്ച തുക വ്യവസായ മന്ത്രിയിൽനിന്ന് വ്യക്തിപരമായി ഈടാക്കണം. സംയുക്ത പരിശോധനയ്ക്ക് തയാറായില്ലെങ്കിൽ യൂത്ത് ലീഗ് പ്രക്ഷോഭം ആരംഭിക്കുമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു.

0Shares