
അടൂർ / കാസർകോട്: കേരളത്തിലേക്ക് കടത്തിയ കർണാടക നിർമിത വിദേശമദ്യവുമായി യുവാവ് അറസ്റ്റിലായി. ബന്തടുക്ക, കക്കച്ചാലിലെ സച്ചിൻ എ.എസ് (28) ആണ് പിടിയിലായത്. എക്സൈസ്, വനംവകുപ്പ് വിഭാഗം ഉദ്യോഗസ്ഥർ ചെവ്വാഴ്ച്ച രാവിലെ നടത്തിയ സംയുക്ത റെയ്ഡിലാണ് വിദേശമദ്യം പിടികൂടിയത്. സ്‌കൂട്ടിയിൽ കടത്തുകയായിരുന്ന180 എം.എല്‍ന്‍റെ രണ്ട് കെയ്സ് (96പായ്‌ക്കറ്റ്) മദ്യവുമായി അടൂർ ചീനാടിയിൽ നിന്നാണ് യുവാവിനെ പിടികൂടിയത്.

KL-60 J 2926 നമ്പർ വാഹനവും കസ്റ്റഡിയിലെടുത്തു. ബദിയടുക്ക എക്സൈസ് ഇൻസ്‌പെക്ടർ സമീർ.എസ്, പ്രിവന്റീവ് ഓഫീസർ പി.കെ വിനയരാജ്, സിവിൽ എക്സൈസ് ഓഫിസർമാരായ അഫ്സൽ, ശരത് എസ്.നായർ, ഡ്രൈവർ വിജയൻ, ബന്തടുക്ക സെക്ഷൻ ഫോറസ്ററ് ഓഫീസർ ആർ.ബാബു, ബീറ്റ് ഫോറസ്ററ് ഓഫീസർ കെ.ധനഞ്ജയൻ, ഡ്രൈവർ ബിജിത്ത് തുടങ്ങിയവരാണ് മദ്യവേട്ട നടത്തിയത്.
ലോക്ക് ഡൗൺ ലംഘിച്ച് കർണാടകയിൽ നിന്നും വൻതോതിൽ മദ്യം കേരളത്തിലേക്ക് കടത്തുന്നുണ്ടെന്ന വിവരത്തെ തുടർന്ന് നടപടികൾ ശക്തമാക്കിയിട്ടുണ്ടെന്ന് ഫോറസ്റ്റ് ഓഫീസർ അനിൽ കുമാർ ചാനൽ ആർ.ബിയോട് പറഞ്ഞു.
