
മലപ്പുറം ജില്ലയില്‍ ആശുപത്രി വളപ്പില്‍ നിര്‍ത്തിയിട്ട കാറിനുള്ളില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. കോട്ടക്കല്‍ ആട്ടീരി സ്വദേശി അനീസ്(40) ആണ് മരിച്ചത്. അല്‍മാസ് ആശുപത്രി പാര്‍ക്കിംഗ് ഏരിയയില്‍ നിര്‍ത്തിയിട്ട കാറിലാണ് മൃതദേഹം കണ്ടെത്തിയത്.

തുടര്‍ന്ന് ജീവനക്കാര്‍ ആശുപത്രി അധികൃതരെ അറിയിക്കുകയായിരുന്നു. ഡ്രൈവിംഗ് സീറ്റില്‍ ചാരി കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിന് രണ്ടു ദിവസം പഴക്കമുണ്ടെന്നാണ് സൂചന.
