
കുണ്ടംകുഴി /കാസർകോട്: ജീവിച്ചിരിക്കുന്നവർക്ക് സാന്ത്വനവും സഹായവും നൽകുന്നതോടൊപ്പം കൊവിഡ് മഹാമാരിയിൽ ജീവൻ പൊലിഞ്ഞു പോയവരെ സംസ്കരിക്കാൻ മലയോര ഗ്രാമങ്ങളിൽ ഡി.വൈ.എഫ്.ഐ യുടെ യുവജന സേനകൾ സജീവം. രോഗം പകരുമെന്ന ഭയം കാരണം മൃതദേഹങ്ങളെ നദികളിലൊഴുക്കുകയും കൂട്ടത്തോടെ കുഴിച്ചുമൂടുകയും ചെയ്യുന്ന കാലത്താണ് കൊവിഡ് മാനദണ്ഡങ്ങൾ എല്ലാം പാലിച്ച് അതാത് മതാചാര പ്രകാരം മൃതദേഹങ്ങൾ സംസ്കരിക്കാൻ യുവജന സേനകൾ സന്നദ്ധരായി രംഗത്തുള്ളത്.

അമ്പിലാടി- ചക്കപ്പീലിയിൽ കോവിഡ് ബാധിച്ചു ഇന്നലെ മരണപ്പെട്ടയാളെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ സംസ്‌കരിച്ചു. സി.പി.എം അംഗം വിജയൻ കുട്ടിയാനം നേതൃത്വം നൽകി. നിഷാന്ത് കുമാർ, ബീജിത്ത്, ഗോപി തുടങ്ങിയ പ്രവർത്തകരാണ് സംസ്കാര ചടങ്ങിലുണ്ടായിരുന്നത്.
