
കാസർകോട്: അള്‍ട്ടിമേറ്റ് ഗ്രൂപ്പ് നൽകുന്ന യുവജന ശാക്തീകരണ അവാര്‍ഡ് അഡ്വ: പി. എ ഫൈസലിന്. കാസര്‍കോട് മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. വി. എം. മുനീര്‍ അവാര്‍ഡ് ദാനം നിര്‍വ്വഹിച്ചു. യുവജനങ്ങള്‍ക്ക് മികച്ച മാത്രൃക, യുവാക്കളുടെ ശാക്തീകരണം, നേതൃപാടവം, സന്നദ്ധ സേവനം എന്നിവയിലെ നേട്ടങ്ങള്‍ക്കുള്ള അംഗീകാരമായാണ് തെരുവത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അള്‍ട്ടിമേറ്റ് ഗ്രൂപ്പ് അഡ്വ: ഫൈസലിന് അവാര്‍ഡ് നല്‍കിയത്.

യുവജനങ്ങള്‍ക്കിടയിലുള്ള മികച്ച മാതൃകാപരമായ ഇടപെടലാണ് ഫൈസലിനെ അവാര്‍ഡിനര്‍ഹനാക്കിയത്. മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും ബാര്‍ അസോസിയേഷന്‍ ജോ: സെക്രട്ടറിയുമായിരുന്ന അഡ്വ. ഫൈസല്‍- കേരളാ ലോയേര്‍സ് ഫോറം ജില്ലാ ജനറല്‍ സെക്രട്ടറി, മൊഗര്‍ മുഹ്‌യദ്ദീന്‍ ജുമാ മസ്ജിദ് പ്രസിഡണ്ട്, കോട്ടക്കുന്ന് ജമാഅത്ത് വൈസ് പ്രസിഡണ്ട്, മൊഗര്‍ അസാസുല്‍ ഇസ്‌ലാം മദ്രസ്സ പ്രസിഡണ്ട്, ‘ഡിസ്കവർ റൈഡേഴ്‌സ് കാസർകോട് ‘ ക്ലബ്ബ് പ്രസിഡണ്ട്, ജില്ലാ ബാഡ്മിന്റന്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സ്ഥാനങ്ങൾ വഹിക്കുന്നുണ്ട്.

ഇഖ്ബാല്‍ ടി.ഇ. അധ്യക്ഷനായ ചടങ്ങിൽ ഷാഹുര്‍ ഹമീദ് യമനിയ, അബ്ദുല്‍ റഹിമാന്‍ മാനേജര്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. പള്ളു ചെമ്മനാട് സ്വാഗതവും മുജീബ് കെ. എ നന്ദിയും പറഞ്ഞു.

