മോദിയുടെ ‘യുവം’ വേദിക്ക് സമീപം യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം; കയ്യേറ്റം ചെയ്‌ത്‌ ബി.ജെ.പി പ്രവര്‍ത്തകര്‍

  • Post category:Kerala / news
  • Reading time:1 min read
You are currently viewing മോദിയുടെ ‘യുവം’ വേദിക്ക് സമീപം യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം; കയ്യേറ്റം ചെയ്‌ത്‌ ബി.ജെ.പി പ്രവര്‍ത്തകര്‍

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ‘യുവം’ പരിപാടിക്ക് സമീപം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകൻ്റെ പ്രതിഷേധം. പ്രവര്‍ത്തകനെ ബി.ജെ.പി പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു. അപ്രതീക്ഷിതമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മോദിയുടെ പരിപാടി നടക്കുന്ന തേവര സേക്രട്ട് ഹാര്‍ട്ട് കോളജിന് സമീപത്തെ റോഡിലിറങ്ങി പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിക്കുകയായിരുന്നു.

കനത്ത സുരക്ഷയ്ക്കിടെ ആയിരുന്നു യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി അനീഷ് പി.എച്ചിൻ്റെ പ്രതിഷേധം. മോദി ഗോബാക്ക് എന്ന് വിളിച്ചായിരുന്നു യുവാവിൻ്റെ പ്രതിഷേധം. പൊലീസ് എത്തുന്നതിന് മുമ്പ് ഇതു കണ്ട ബി.ജെ.പി പ്രവര്‍ത്തകര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കയ്യേറ്റം ചെയ്തു. സ്ഥലത്തെത്തിയ പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു.

നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് പത്ത് കോണ്‍ഗ്രസ്- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് നേരത്തേ കരുതല്‍ തടങ്കലില്‍ എടുത്തിരുന്നു. പുലര്‍ച്ചെ ഇവരുടെ വീടുകളിലെത്തിയ പൊലീസ്, ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇതിനെതിരെ പ്രതിപക്ഷ നേതാവ് ഉള്‍പ്പടെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു.

0Shares