
നടൻ ജോജു ജോർജിനെതിരെ തുടർ പ്രതിഷേധങ്ങളുമായി യൂത്ത് കോൺഗ്രസ്. ജോജു ജോർജിൻ്റെ ചിത്രത്തോടൊപ്പം റീത്ത് വെച്ചായിരുന്നു യൂത്ത് കോൺഗ്രസിൻ്റെ പ്രതിഷേധം. ‘ചുണയുണ്ടെങ്കിൽ പോരിന് വാടാ, അന്ന് നിനക്കും പേപ്പട്ടിക്കും ഒരേ വിധിയാണെന്ന് ഓർത്തോളു. നിൻ്റെ നാളുകൾ എണ്ണപ്പെട്ടു’ തുടങ്ങിയ പരാമർശങ്ങളാണ് ജോജുവിന് നേരെ യൂത്ത് കോൺഗ്രസ് നേതാക്കൾ ഉയർത്തിയത്.

ജോജുവിനൊപ്പം സംവിധായകൻ ബി. ഉണ്ണികൃഷ്ണന് നേരെയും യൂത്ത് കോൺഗ്രസ് നേതാക്കൾ മുദ്രാവാക്യം വിളിച്ചു. കഴിഞ്ഞ തിങ്കളാഴ്ച കോൺഗ്രസിൻ്റെ വഴിതടയൽ സമരത്തിനെതിരെ ജോജു ജോർജ് പരസ്യമായി പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെ കോൺഗ്രസുകാർ ജോജുവിൻ്റെ കാറിൻ്റെ ചില്ല് അടിച്ചുപൊട്ടിച്ചിരുന്നു. അതേസമയം വഴി തടഞ്ഞുള്ള സിനിമാ ഷൂട്ടിംഗ് എറണാകുളം ജില്ലയിൽ ഇനി അനുവദിക്കില്ലെന്ന് യൂത്ത് കോൺഗ്രസ് അറിയിച്ചിട്ടുണ്ട്.
