യുവാവ് കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ കുഴഞ്ഞുവീണു മരിച്ചു; സ്വകാര്യ വര്‍ക്ക്‌ ഷോപ്പില്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍

  • Post category:local news / news
  • Reading time:1 min read
You are currently viewing യുവാവ് കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ കുഴഞ്ഞുവീണു മരിച്ചു; സ്വകാര്യ വര്‍ക്ക്‌ ഷോപ്പില്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍

കാസര്‍കോട്: കെ.എസ്.ആര്‍.ടി.സി കാസര്‍കോട് ഡിപ്പോയില്‍ യുവാവ് കുഴഞ്ഞുവീണു മരിച്ചു. ചെമനാട് നഞ്ചില്‍ ഹൗസിലെ ചന്ദ്രന്‍ നായരുടേയും കാര്‍ത്യായനിയുടേയും മകന്‍ ശ്യാംകുമാര്‍ (31) ആണ് മരിച്ചത്. തിങ്കളാഴ്‌ച രാത്രി കാസര്‍കോട് കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ കുഴഞ്ഞു വീഴുകയായിരുന്നു.

കാസര്‍കോട് പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു. ശാന്തിനി, ശരണ്യ എന്നിവര്‍ സഹോദരങ്ങളാണ്.

കാസര്‍കോട്, വിദ്യാനഗര്‍ വ്യവസായ പാര്‍ക്കിലെ വെല്‍ഡിംഗ് വര്‍ക്ക്‌ ഷോപ്പ് ജീവനക്കാരനെ ജോലിസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. അരുണ്‍കുമാര്‍ (51) ആണ് മരിച്ചത്. തിങ്കളാഴ്‌ച വൈകിട്ട് ഏഴ് മണിയോടെയാണ് മരിച്ച നിലയില്‍ കണ്ടത്. ഇയാൾ പാലക്കാട് സ്വദേശിയാണ്.

പാറക്കട്ട എ.ആര്‍ ക്യാമ്പിന് സമീപമാണ് താമസം. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി വച്ചു. ജ്യോതി ലക്ഷ്‌മിയാണ് ഭാര്യ. അരുണ്‍, ആര്യ എന്നിവര്‍ മക്കളാണ്.

0Shares