
കാസര്‍കോട്: ചെറുവത്തൂരിലെ മെഡിക്കല്‍ ഷോപ്പില്‍ ഭര്‍ത്താവ് ഭാര്യയെ തീകൊളുത്തി. ചെറുവത്തൂര്‍ സ്വദേശിയായ പ്രദീപനാണ് ഭാര്യ ബിനിഷയെ ഇവര്‍ ജോലിചെയ്യുന്ന സ്ഥാപനത്തിൽ എത്തി ആക്രമിച്ചത്. കൈയിലും മുഖത്തും സാരമായി പൊള്ളലേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതി പ്രദീപനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ശനിയാഴ്‌ച ഉച്ചയോടെ ആയിരുന്നു സംഭവം. ദാമ്പത്യ പ്രശ്‌നങ്ങള്‍ കാരണം പ്രദീപനും ബിനിഷയും ഏതാനും നാളുകളായി അകന്ന് താമസിക്കുകയാണ്.

ഇതിൻ്റെ തുടര്‍ച്ചയായാണ് ഇയാൾ ഭാര്യയെ ആക്രമിച്ചതെന്നാണ് പോലീസ് നല്‍കുന്ന വിവരം. കൂടാതെ പ്രദീപന് ഭാര്യ പിണങ്ങി അകന്ന് നിന്നതിൽ മാനസിക പ്രശ്നങ്ങളും അസ്വാസ്ഥ്യം ഉണ്ടായിരുന്നതായും പറയുന്നു.
ചെറുവത്തൂരിലെ വി.ആര്‍. മെഡിക്കല്‍ ഷോപ്പിലാണ് ബിനിഷ ജോലി ചെയ്യുന്നത്. ശനിയാഴ്‌ച ഉച്ചയ്ക്ക് ഒരുമണിയോടെ ഇവിടെയെത്തിയ പ്രദീപന്‍ ഭാര്യയുമായി ആദ്യം വാക്കുതര്‍ക്കത്തിൽ ഏര്‍പ്പെട്ടു. പിന്നാലെ കൈയില്‍ കരുതിയിരുന്ന പെട്രോള്‍ ഭാര്യയുടെ ദേഹത്ത് ഒഴിച്ചശേഷം തീകൊളുത്തുകയായിരുന്നു. സംഭവസമയം ബിനിഷ മാത്രമാണ് സ്ഥാപനത്തിൽ ഉണ്ടായിരുന്നത്. ഇവര്‍ക്ക് സാരമായ പൊള്ളലേറ്റു. കടയിലെ ഏതാനും മരുന്നുകളും ഫര്‍ണ്ണീച്ചറുകളും കത്തിനശിച്ചിട്ടുണ്ട്. ആക്രമിക്കാനുള്ള ഉദ്ദേശത്തോടെ ആണ് പ്രദീപൻ ഭാര്യയെ കാണാൻ ഷോപ്പിൽ എത്തിയതിന്നു പോലീസ് പറഞ്ഞു.
