ഭര്‍ത്താവും കുഞ്ഞും മരിക്കാതിരിക്കാന്‍ നഗ്നപൂജ നടത്തണം; സോഷ്യല്‍ മീഡിയയിലൂടെ ജ്യോതിഷിക്ക് നല്‍കിയ നഗ്നചിത്രങ്ങള്‍ പ്രചരിക്കുന്നു, പരാതിയുമായി യുവതി

  • Post category:Kerala / news
  • Reading time:1 min read
You are currently viewing ഭര്‍ത്താവും കുഞ്ഞും മരിക്കാതിരിക്കാന്‍ നഗ്നപൂജ നടത്തണം; സോഷ്യല്‍ മീഡിയയിലൂടെ ജ്യോതിഷിക്ക് നല്‍കിയ നഗ്നചിത്രങ്ങള്‍ പ്രചരിക്കുന്നു, പരാതിയുമായി യുവതി

തിരുവനന്തപുരം: സോഷ്യല്‍ മീഡിയയിലൂടെ യുവതികളുടെ നഗ്ന ചിത്രങ്ങള്‍ തട്ടിയെടുത്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. കള്ളിക്കാട് മുണ്ടവന്‍കുന്ന് സുബീഷ് ഭവനില്‍ സുബീഷ് (37) ആണ് പിടിയിലായത്. നെയ്യാര്‍ ഡാം സ്വദേശിനിയുടെ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ജ്യോതിഷിയാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് ഇയാള്‍ യുവതികളുടെ നഗ്ന ചിത്രങ്ങള്‍ തട്ടിയെടുത്തത്. സോഷ്യല്‍ മീഡിയയില്‍ സ്ത്രീകളുടെ പേരില്‍ വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കി, യുവതികളുമായി സൗഹൃദം സ്ഥാപിച്ച ശേഷം കുടുംബ പ്രശ്നങ്ങള്‍ മാറ്റാമെന്ന് പറഞ്ഞായിരുന്നു ചിത്രങ്ങള്‍ കൈക്കലാക്കിയിരുന്നത്.

നെയ്യാര്‍ ഡാം സ്വദേശിനിയോട് ഭര്‍ത്താവും കുഞ്ഞും മരണപ്പെട്ടുപോകാന്‍ സാദ്ധ്യതയുണ്ടെന്നും നഗ്നപൂജ നടത്തണമെന്നും പറഞ്ഞു. തുടര്‍ന്ന് പരാതിക്കാരി നഗ്നചിത്രങ്ങളും വീഡിയോകളും പ്രതിയ്ക്ക് അയച്ചു കൊടുക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ തൻ്റെ ചിത്രങ്ങള്‍ പല സൈറ്റുകളിലും പ്രചരിക്കുന്നുണ്ടെന്ന് അറിഞ്ഞതോടെ യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

0Shares