കാരണം വ്യക്തമല്ല; സുപ്രീം കോടതിക്ക് മുന്നിൽ യുവാവ് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing കാരണം വ്യക്തമല്ല; സുപ്രീം കോടതിക്ക് മുന്നിൽ യുവാവ് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു

സുപ്രീം കോടതിക്ക് മുന്നിൽ വെച്ച് യുവാവ് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം നടന്നത്. നോയ്ഡ സ്വദേശിയായ 50 വയസുകാരൻ രാജ്ഭർ ഗുപ്ത എന്നയാളാണ് ആത്മഹത്യക്ക് ശ്രമിച്ചത് എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

വാർത്താ ഏജൻസിയായ എ.എൻ.ഐയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്ത് കാരണത്താലാണ് ഇയാൾ ആത്മഹത്യക്ക് ശ്രമിച്ചത് എന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല എന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

0Shares