
രാജ്യം കടുത്ത ചൂടില്‍ വീര്‍പ്പുമുട്ടുകയാണ്ഇപ്പോൾ. രാജ്യത്തിൻ്റെ പല ഭാഗത്തും 40 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് ഇപ്പോൾ താപനില അനുഭവപ്പെടുന്നത്. ആന്ധ്രയുടെ തലസ്ഥാനമായ ഹൈദരാബാദില്‍ പരമാവധി താപനില 40 ഡിഗ്രിക്ക് മുകളിലെത്തിയതിനാല്‍ ഒരാള്‍ക്ക് അടുപ്പില്ലാതെ പാചകം ചെയ്യാന്‍ പോലും കഴിയും എന്നാണ് പറയുന്നത്.
തമാശ അല്ല, ഒരാൾ ശരിക്കും ചൂടിൽ തീ ഇല്ലാതെ പാചകം വീഡിയോ ഇപ്പോൾ വൈറൽ ആവുകയാണ്.40 ഡിഗ്രി ചൂടില്‍ വെസ്പ സ്‌കൂട്ടറിൻ്റെ സീറ്റിലിരുന്ന് ഒരാള്‍ ദോശ ഉണ്ടാക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ വൈറലായി മാറുന്നത്. വീഡിയോയില്‍, ഒരു പുരുഷന്‍ ആദ്യം സ്‌കൂട്ടര്‍ സീറ്റില്‍ അല്പം ദോശ മാവ് ഒഴിക്കുകയും മറുവശം വേകാനായി അത് മറിച്ചിടുകയും ചെയ്യുന്നത് ആണ് കാണാൻ സാധിക്കുന്നത്.

വീഡിയോയുടെ അവസാനം ഇയാൾ ദോശ ചുട്ടെടുക്കുന്നതും കാണാം. വീട്ടിലിത് പരീക്ഷിക്കരുത് എന്ന അടിക്കുറിപ്പോടെ streetfoodofbhagyanagar എന്ന പേജാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. വേനല്‍ക്കാലത്ത് ചൂട് 40 ഡിഗ്രി സെല്‍ഷ്യസ് കടന്നതോടെ പ്രൊഫഷനലുകള്‍ വെസ്പ സ്‌കൂടറില്‍ ദോശ ചുടുന്നു എന്ന അടിക്കുറിപ്പും വീഡിയോയ്ക്ക് താഴേ എഴുതിയിട്ടുണ്ട്.
