കോവിഡ് സാഹചര്യം മെച്ചപ്പെടുന്നു; കുവൈത്തില്‍ ഇനിമുതൽ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങി നടക്കാം; പള്ളികളില്‍ സാമൂഹിക അകലം ഒഴിവാക്കി

  • Post category:news
  • Reading time:1 min read
You are currently viewing കോവിഡ് സാഹചര്യം മെച്ചപ്പെടുന്നു; കുവൈത്തില്‍ ഇനിമുതൽ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങി നടക്കാം; പള്ളികളില്‍ സാമൂഹിക അകലം ഒഴിവാക്കി

കുവൈത്തില്‍ ഞായറാഴ്ച മുതല്‍ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങി നടക്കാം. അതേസമയം, അടച്ചിട്ട സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണമെന്ന നിബന്ധന തുടരും. റസ്റ്റാറന്റ്, കഫെ പോലെയുള്ള മാസ്‌ക് ധരിക്കാന്‍ കഴിയാത്ത സ്ഥലങ്ങളില്‍ സാമൂഹിക അകലം പാലിക്കണം. സ്വന്തം ഇഷ്ടാനുസരണം തുറന്ന സ്ഥലങ്ങളിലും മാസ്‌ക് ധരിക്കുന്നത് തുടരാവുന്നതാണ്.

രാജ്യം കോവിഡിനെ അതിജീവിക്കുന്നതിൻ്റെ ഏറ്റവും പ്രത്യക്ഷ അടയാളമാണ് മാസ്‌ക് ഒഴിവാക്കുന്നത്. രാജ്യത്തെ കോവിഡ് സാഹചര്യം മെച്ചപ്പെട്ട സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ ലഘൂകരിച്ച് സാധാരണ ജീവിതത്തിലേക്കുള്ള മടക്കം സാധ്യമാക്കാനുള്ള പ്രഖ്യാപനങ്ങള്‍ മന്ത്രിസഭ നടത്തിയത്. ഞായറാഴ്ച മുതല്‍ വിവാഹ സല്‍ക്കാരങ്ങള്‍ക്കും സമ്മേളനങ്ങള്‍ക്കും മറ്റു പൊതുപരിപാടികള്‍ക്കും അനുമതിയുണ്ടാകും.

പ്രതിരോധ കുത്തിവെപ്പ് എടുത്തവരെ മാത്രമെ പങ്കെടുപ്പിക്കാവൂ എന്ന് നിബന്ധനയുണ്ട്. ഹാളില്‍ മാസ്‌ക് ധരിക്കുന്നത് ഉള്‍പ്പെടെയുള്ള ആരോഗ്യ സുരക്ഷ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുകയും വേണം. എല്ലാ തരത്തിലുള്ള എന്‍ട്രി വിസയും അനുവദിക്കാന്‍ തീരുമാനിച്ചതും പള്ളികളില്‍ സാമൂഹിക അകലം ഒഴിവാക്കിയതുമാണ് മറ്റു സുപ്രധാന നടപടികള്‍.

0Shares