പരീക്ഷ എഴുതേണ്ട, മില്‍മയില്‍ ജോലി നേടാം; 30,000/- രൂപ വരെ ശമ്പളം, ഇപ്പോള്‍ അപേക്ഷിക്കാം

  • Post category:Kerala / news
  • Reading time:2 mins read
You are currently viewing പരീക്ഷ എഴുതേണ്ട, മില്‍മയില്‍ ജോലി നേടാം; 30,000/- രൂപ വരെ ശമ്പളം, ഇപ്പോള്‍ അപേക്ഷിക്കാം

മില്‍മയില്‍ അവസരങ്ങള്‍. ബിസിനസ് ഡെവലപ്‌മെണ്ട് എക്‌സിക്യൂട്ടീവ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്, എം.ഐ.എസ് സെയില്‍സ് അനലിസ്റ്റ് തസ്‌തികകളിലാണ് ഒഴിവുകള്‍. നിയമനം താത്കാലികമാണ്. ഒഴിവുകള്‍, യോഗ്യത, ശമ്പളം തുടങ്ങിയ വിവരങ്ങള്‍ അറിയാം.

ബിസിനസ് ഡെവലപ്പ്മെണ്ട് എക്സിക്യൂട്ടീവ് -1 ഒഴിവ്

യോഗ്യത: മാർക്കറ്റിംഗില്‍ എം.ബി.എ, അല്ലെങ്കില്‍എക്സ്പോർട്ട് മാനേജ്മെണ്ടില്‍ ഡിപ്ലോമ. ബിസിനസ് ഡെവലപ്മെണ്ട് എക്സിക്യൂട്ടീവ് ആയി കുറഞ്ഞത് മൂന്ന് വർഷത്തെ പരിചയം അല്ലെങ്കില്‍ ഏതെങ്കിലും എഫ്‌.എം.സി.ജിയില്‍ ക്ലയണ്ട് ഫേസിംഗ് റോള്‍. 40 വയസാണ് ഉയർന്ന പ്രായപരിധി. ശമ്പളം -30,000/-

ഡിജിറ്റല്‍ മാർക്കറ്റിങ് എക്സിക്യൂട്ടീവ് -1 ഒഴിവ്

യോഗ്യത: ഡിജിറ്റല്‍ മാർക്കറ്റിംഗില്‍ എം.ബി.എ അല്ലെങ്കില്‍ ഡിജിറ്റല്‍ ടെക്നോളജിയില്‍ ബി.എസ്.സി ഡിജിറ്റല്‍ മാർക്കറ്റിംഗ് അല്ലെങ്കില്‍ എസ്‌.ഇ.ഒ / എസ്‌.ഇ.എം, ഗൂഗിള്‍ അനലിറ്റിക്‌സ് എന്നിവയിലുള്ള പ്രവൃത്തിപരിചയം. ഉയർന്ന പ്രായപരിധി -40 വയസ്. 25,000/- രൂപയാണ് ശമ്പളം.

എം.ഐ.എസ് സെയില്‍സ് അസിസ്റ്റന്റ്-1 ഒഴിവ്

യോഗ്യത: ഡാറ്റ അനാലിസിസില്‍ ഡിഗ്രി അല്ലെങ്കില്‍ പി.ജി ഡിപ്ലോമ. കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം.ശമ്പളം 20,000/- രൂപ. അപേക്ഷിക്കേണ്ട അവസാന തീയതി ജൂണ്‍ 25. വിശദ വിവരങ്ങള്‍ക്ക്- https://cmd.kerala.gov.in/recruitment/recruitment-to-various-posts-at-kerala-cooperative-milk-marketing-federation/

സി.ഇ.ടിയില്‍ ഫിസിക്കല്‍ എഡ്യുക്കേഷൻ ഇൻസ്ട്രക്ടർ

തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിങ്ങില്‍ ഫിസിക്കല്‍ എഡ്യുക്കേഷൻ വിഭാഗത്തിലുള്ള ഇൻസ്ട്രക്ടർ തസ്‌തികയിലേക്ക് ദിവസവേതന നിരക്കില്‍ ജോലി നോക്കുന്നതിന് താത്പര്യമുള്ള വ്യക്തികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.

അംഗീകൃത സർവകലാ ശാലയില്‍ നിന്ന് ഫിസിക്കല്‍ എഡ്യുക്കേഷനില്‍ ഡിഗ്രി / പിജി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായം 18 നും 60 നും മധ്യേ. താത്പര്യമുള്ള ഉദ്യോഗാർഥികള്‍ അപേക്ഷ ഫോമിൻ്റെ മാതൃക www.cet.ac.in എന്ന വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്‌ത്‌ പൂരിപ്പിച്ച ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പും സഹിതം ജൂണ്‍ 21ന് രാവിലെ 11ന് അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിൻസിപ്പാള്‍ അറിയിച്ചു.

പ്രിൻസിപ്പല്‍ നിയമനം

പട്ടികജാതി വികസന വകുപ്പിൻ്റെ നിയന്ത്രണത്തില്‍ തിരുവനന്തപുരം, എറണാകുളം, പാലക്കാട്, കോഴിക്കോട് ജില്ലയില്‍ പ്രവർത്തിച്ചു വരുന്ന പ്രീ -എക്സാമിനേഷൻ ട്രെയിനിംഗ് സെൻ്റെറിലെ പ്രിൻസിപ്പല്‍ തസ്‌തികയിലേക്ക് പ്രതിമാസം 20000/- രൂപ ഹോണറേറിയം വ്യവസ്ഥയില്‍ ഒരു വർഷത്തേക്ക് കരാർ വ്യവസ്ഥയില്‍ നിയമനത്തിനായി ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ നിന്നും പ്രിൻസിപ്പല്‍ / സെലക്ഷൻ ഗ്രേഡ് ലക്ചറർ / സീനിയർ ഗ്രേഡ് ലക്ചറർ തസ്‌തികകളില്‍ വിരമിച്ചവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

അപേക്ഷകർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, സ്വയം തയ്യാറാക്കിയ അപേക്ഷ എന്നിവ സഹിതം ജൂണ്‍ 25ന് വൈകിട്ട് അഞ്ചിന് മുമ്പായി ഡയറക്ടർ, പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ്, മ്യൂസിയം -നന്ദാവനം റോഡ്, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം -695033 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2737246.

0Shares