
ഡൽഹിയിലെ ഒരു റെസ്റ്റോറന്റിൽ ഒരു പ്രത്യേക താലി വിളമ്പുന്നുണ്ട്. മറ്റ് ഹോട്ടലുകളിൽ കിട്ടുന്ന പോലത്തെ താലി അല്ല ഇത്. മിക്ക താലികളിലും പരമാവധി അഞ്ച് മുതൽ ഏഴ് വരെ വിഭവങ്ങളാണ് ഉണ്ടാകാറുള്ളത്. എന്നാൽ അയൺ മാൻ താലി എന്ന് വിളിക്കുന്ന ഈ താലിയിൽ 15ലധികം വിഭവങ്ങൾ ഉൾപ്പെടുന്നു. ഈ താലി കഴിച്ചാൽ നിങ്ങൾക്ക് ലക്ഷപ്രഭു ആകാം. ഇതിലെ വിഭവങ്ങളെല്ലാം കഴിച്ചാൽ നിങ്ങൾക്ക് 8.5 ലക്ഷം രൂപ ലഭിക്കും.

ഫുഡ് ബ്ലോഗർ @yumyumindia പങ്കിട്ട വീഡിയോയിൽ നിരവധി വിഭവങ്ങളുള്ള താലിയുടെ ദൃശ്യവുമുണ്ട്. വീഡിയോയിൽ കാണുന്നത് പോലെ, താലിയിൽ സ്റ്റാർട്ടറായി കബാബുകളും ടിക്കകളും ഉൾപ്പെടുന്നു. മെയിൻ കോഴ്സിൽ ദാൽ മഖ്‌നി, ദം ആലൂ, ആലു ഗോഭി, ഷാഹി പനീർ, കഠി, കടായി പനീർ എന്നിവയും ഒപ്പം കുറെ നാനും റൊട്ടിയും ഉണ്ട്.
കൂടാതെ മറ്റ് പലതരം ഗ്രേവികളും ഇതിലുണ്ട്. ഇതുകൂടാതെ ചെറിയ ബക്കറ്റുകളിൽ പ്ലെയിൻ റൈസും ബിരിയാണിയും ഉണ്ട്. മധുരത്തിനായി രണ്ട് പാത്രത്തിൽ ഗുലാബ് ജാമുനും തരും. വലിയ താലിയിൽ അഞ്ച് തരം പാനീയങ്ങളും ഉൾപ്പെടുന്നു.
ഈ കൂറ്റൻ താലി ഡൽഹിയിലെ ആർഡോർ 2.1-ൽ ലഭ്യമാണ്. രണ്ട് പേർക്ക് ഈ താലി 30 മിനിറ്റിനുള്ളിൽ പൂർത്തിയാക്കാൻ കഴിഞ്ഞാൽ അവർക്ക് 8.5 ലക്ഷം രൂപ നേടാമെന്ന് @yumyumindia ഫുഡ് ബ്ലോഗർ വീഡിയോയിൽ പറയുന്നത്. ഇതുവരെ 1.1 ദശലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്. 98.7K ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ചു. ഇത് അസാധ്യമായ കാര്യമാണെന്ന് തോന്നുമെങ്കിലും, വെല്ലുവിളി നേരിടാൻ തയ്യാറാണെന്ന് പലരും വീഡിയോയ്ക്ക് കമന്റ് ചെയ്തിട്ടുണ്ട്.
