പ്രതിപക്ഷത്തിൻ്റെ പൊതു രാഷ്ട്രപതി സ്ഥാനാത്ഥിയായി യശ്വന്ത് സിൻഹയെ പ്രഖ്യാപിച്ചു; തീരുമാനം എടുത്തത് 17 പ്രതിപക്ഷ പാർട്ടികളുടെ യോഗം

  • Post category:news
  • Reading time:1 min read
You are currently viewing പ്രതിപക്ഷത്തിൻ്റെ  പൊതു രാഷ്ട്രപതി സ്ഥാനാത്ഥിയായി യശ്വന്ത് സിൻഹയെ പ്രഖ്യാപിച്ചു; തീരുമാനം എടുത്തത് 17 പ്രതിപക്ഷ പാർട്ടികളുടെ യോഗം

പ്രതിപക്ഷത്തിൻ്റെ പൊതു രാഷ്ട്രപതി സ്ഥാനാത്ഥിയായി യശ്വന്ത് സിൻഹയെ പ്രഖ്യാപിച്ചു. 17 പ്രതിപക്ഷ പാർട്ടികളുടെ യോഗം അംഗീകരിച്ചതിന് പിന്നാലെയാണ് കോൺഗ്രസ് നേതാവ് ജയറാം രമേശ് അദ്ദേഹത്തിൻ്റെ പേര് പ്രഖ്യാപിച്ചത്.

മത്സരിക്കാൻ തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവയ്ക്കണമെന്ന ഉപാധി അംഗീകരിച്ചതോടെയാണ് യശ്വന്ത് സിൻഹയുടെ പേര് രാഷ്ട്രപതി സ്ഥാനാത്ഥിയായി പ്രതിപക്ഷനിരയിൽ അംഗീകരിക്കപ്പെട്ടത്.
രാഷ്ട്രപതി സ്ഥാനാർത്ഥിയായി യശ്വന്ത് സിൻഹയുടെ പേര് നിർദ്ദേശിച്ച് എൻ.സി.പി അധ്യക്ഷൻ ശരദ് പവാറായിരുന്നു. ജനതാദളിലൂടെയായിരുന്നു യശ്വന്ത് സിൻഹയുടെ രാഷ്ട്രീയ പ്രവേശനം.

പിന്നീട് ബി.ജെ.പി മന്ത്രിസഭയിലടക്കം കേന്ദ്രമന്ത്രിയായി പ്രവർത്തിച്ചു. ചന്ദ്രശേഖർ, വാജ്‌പേയി മന്ത്രി സഭകളിൽ അംഗമായിരുന്നു. അതിന് ശേഷം നരേന്ദ്ര മോദി പ്രധാനമന്ത്രിയായതോടെ അദ്ദേഹത്തോട് ഇടഞ്ഞാണ് 2018 ൽ ബി.ജെ.പി വിട്ടത്. പിന്നീട് തൃണമൂൽ കോൺഗ്രസിൽ ചേർന്നു. തൃണമൂൽ വൈസ്പ്രസിഡന്റായിരുന്നു.

0Shares