ലോകത്താകെ കൊവിഡ് ബാധിച്ച് മരിച്ചത് 2,64,000 പേര്‍; രോഗബാധിതര്‍ 38 ലക്ഷം; അമേരിക്കയില്‍ മാത്രം മരണം 74,000 കടന്നു

  • Post category:news
  • Reading time:1 min read
You are currently viewing ലോകത്താകെ കൊവിഡ് ബാധിച്ച് മരിച്ചത് 2,64,000 പേര്‍; രോഗബാധിതര്‍ 38 ലക്ഷം;  അമേരിക്കയില്‍ മാത്രം  മരണം 74,000 കടന്നു

ലോകത്താകെ കൊവിഡ് ബാധിച്ചത് മുപ്പത്തിയെട്ട് ലക്ഷത്തിലധികം പേര്‍. 2,64,000 പേരാണ് കൊവിഡ് ബാധിച്ച് ഇതുവരെയും മരിച്ചത്. അമേരിക്കയില്‍ മാത്രം കൊവിഡ് മരണം 74,000 കടന്നു. അമേരിക്കയില്‍ മാത്രം പന്ത്രണ്ടര ലക്ഷത്തിലധികം ആളുകളാണ് രോഗബാധിതരായത്. രോഗബാധയില്‍ രണ്ടാം സ്ഥാനത്തുള്ള സ്‌പെയിനില്‍ മരിച്ചവരുടെ മൂന്ന് മടങ്ങാണ് അമേരിക്കയിലെ മരണനിരക്ക്. ജപ്പാന്‍ പേള്‍ ഹാര്‍ബറില്‍ നടത്തിയ ആക്രമണത്തേക്കാള്‍ വലിയ ദുരിതമാണ് അമേരിക്ക നേരിടുന്നതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.

ഒരു പക്ഷേ കൂടുതല്‍ മരണങ്ങള്‍ കാണേണ്ടിവരും. പക്ഷേ വര്‍ഷങ്ങളോളം രാജ്യം അടച്ചിടാനാകില്ല. സമ്പദ്‌വ്യവസ്ഥ വീണ്ടും ചലിപ്പിക്കേണ്ടതുണ്ടെന്നും അതിനായി എല്ലാ പൗരന്മാരും പോരാളികള്‍ ആകേണ്ടതുണ്ടെന്നും ട്രംപ് പറഞ്ഞു. ഇറ്റലി, സ്പെയിന്‍ എന്നീ രാജ്യങ്ങളില്‍ ജനങ്ങളെ പുറത്തിറങ്ങാന്‍ അനുവദിച്ച് തുടങ്ങി. ഇതിനിടെ സ്‌പെയിനില്‍ ദേശീയ അടിയന്തരാവസ്ഥ ഈ മാസം 24 വരെ നീട്ടിയിരിക്കുകയാണ്.

സ്‌പെയിനില്‍ ഇതുവരെ 25,857 പേരാണ് മരിച്ചത്. ഇറ്റലിയിലെ മരണവും മുപ്പതിനായിരത്തോടടുക്കുകയാണ്.
ഇറ്റലിയില്‍ മരണം മുപ്പതിനായിരത്തോടടുത്തപ്പോള്‍ ബ്രിട്ടനില്‍ മരണം മുപ്പതിനായിരം പിന്നിട്ടു. യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് മരണങ്ങള്‍ നടന്ന രാജ്യമായി മാറിയിരിക്കുകയാണ് ബ്രിട്ടന്‍. നിലവിലെ കണക്കുകള്‍ പ്രകാരം ബ്രിട്ടണിലെ ആകെ മരണസംഖ്യ 30076 ആയി. ഫ്രാന്‍സില്‍ 25,809 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.

0Shares