ലോക വനിതാ ദിനം; നീലേശ്വരം താലൂക്കാശുപത്രിയിൽ സമുചിതമായി ആഘോഷിച്ചു

  • Post category:local news
  • Reading time:1 min read
You are currently viewing ലോക വനിതാ ദിനം; നീലേശ്വരം താലൂക്കാശുപത്രിയിൽ സമുചിതമായി ആഘോഷിച്ചു

നീലേശ്വരം: ഈ വർഷത്തെ ലോക വനിതാ ദിനം നീലേശ്വരം താലൂക്കാശുപത്രിയിൽ സമുചിതമായി ആഘോഷിച്ചു. താലൂക്ക് ആശുപത്രി സ്റ്റാഫ് കൗൺസിലും, കാസർകോട് ജില്ലാ കെ.ജി എം.ഒ വനിതാ ഘടകമായ സഹയാത്രികയും ഒ.ബി.ജി സൊസൈറ്റിയും സംയുക്തമായാണ് ഇത്തവണ താലൂക്കാശുപത്രിയിൽ വനിതാ ദിനം ആഘോഷിച്ചത്.

കെ.ജി.എം.ഒ കാസർകോട് വനിതാ ഘടകം ചെയർപേഴ്സൺ ഡോ.ധന്യയുടെ അധ്യക്ഷതയിൽ ആഘോഷ പരിപാടികൾ ആശുപത്രി സൂപ്രണ്ട് ഡോ.ജമാൽ അഹമ്മദ് ഉദ്ഘാടനം ചെയ്തു. തൃക്കരിപ്പൂർ താലൂക്കാശുപത്രി സൂപ്രണ്ട് ഡോ.വി.സുരേശൻ, ചെറുവത്തൂർ സാമൂഹ്യാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.ഡി.ജി രമേഷ് എന്നിവർ മുഖ്യാഥിതികളായിരുന്നു.

ആഘോഷത്തിന്റെ ഭാഗമായി ഗൈനക്കോളജിസ്റ്റ് ഡോ. ദീപയുടെ ബോധവൽക്കരണ ക്ലാസ്സ്, താലൂക്കാശുപത്രി ജീവനക്കാരുടെ സംഘനൃത്തം, ഗാനാലാപനം എന്നിവയുണ്ടായിരുന്നു. ഡോ. അമ്പിളി രാമചന്ദ്രൻ സ്വാഗതവും, സ്റ്റാഫ് നേഴ്സ് ജലജ നന്ദിയും പറഞ്ഞു.

0Shares