
കാസർകോട്: വനം,വന്യജീവിവകുപ്പും, സോഷ്യൽ ഫോറസ്ട്രി ഡിവിഷനും തദ്ദേശ സ്വയംഭരണവകുപ്പും തൊഴിലുറപ്പുപദ്ധതി മുഖേന മരങ്ങൾ നടുന്ന വൃക്ഷസമൃദ്ധി പദ്ധതിയുടെ ജില്ലാതല ഉദ്‌ഘാടനവും,പരിസ്ഥിതി ദിനാചരണവും ഇ ചന്ദ്രശേഖരൻ എം. എൽ. എ ഉദ്ഘാടനം ചെയ്തു. വനമേഖലയോടൊപ്പം മുഴുവൻ സ്ഥലങ്ങളിലും വൃക്ഷതൈകൾ വെച്ചു പിടിപ്പിക്കണമെന്നും കൂടുതൽ ഫലവൃക്ഷങ്ങൾ ഉൾപ്പെടുത്തണ്ണമെന്നും, അത് വഴി മനുഷ്യനും മാറ്റ് ജീവജാലങ്ങൾക്കും, ഭക്ഷ്യ ഉൽപ്പന്നങ്ങൾ ലഭ്യമാക്കുമെന്നും എം.എൽ.എ പറഞ്ഞു.

രാവണീശ്വരം ഗവ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ശോഭ അധ്യക്ഷയായി. ജില്ലാ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ പി. ബിജു മുഖ്യപ്രഭാഷണം നടത്തി.
കേരളത്തിൻ്റെ ഹരിതഭംഗി വര്‍ധിപ്പിക്കുന്നതിനും പ്രകൃതി ദുരന്തങ്ങളില്‍ നിന്ന് കേരളത്തെ മോചിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് കേരള വനം – വന്യജീവി വകുപ്പും തദ്ദേശസ്വയം ഭരണ വകുപ്പും സംയുക്തമായി മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി മുഖേന വനേതര പ്രദേശങ്ങളില്‍ വൃക്ഷവല്‍ക്കരണ പരിപാലന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്ന പദ്ധതിയാണ് വൃക്ഷസമൃദ്ധി. ഇതിനായി വിവിധ പഞ്ചായത്തുകളുടെ കീഴിയിലും നഴ്‌സറികളിലുമായണ് വൃക്ഷതൈകള്‍ ഉൽപാദിപ്പിച്ചെടുത്തത്.
കാഞ്ഞങ്ങാട്,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ, എം.ജി പുഷ്പ, അജാനൂർ ഗ്രാമ പഞ്ചായത്ത് വൈസ്, പ്രസിഡന്റ് കെ സബീഷ്, വാർഡ് മെമ്പർ പി. മിനി, എൽസ്ജിഡി ജോയിന്റ് ഡയറക്ടർ ജയ്സൺ മാത്യു, എം. എൻ. ആർ. ഇ. ജി. എസ് ജോയിന്റ് പ്രോഗ്രാം കോർഡിനേറ്റർ പ്രദീപ് കുമാർ,രാവണേശ്വരം ഗവ: ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ വി വിഭാർഗവൻ , ഗവ: ഹയർ സെക്കന്ററി സ്കൂൾ പി.ടി.എ പ്രസിഡന്റ് കെ. ശശി,
ഗവ: ഹയർ സെക്കന്ററി സ്കൂൾ, എസ്എംസി ചെയർമാൻ എ. പവിത്രൻ എന്നിവർ സംസാരിച്ചു.സോഷ്യൽ ഫോറസ്ട്രി, ഹോർഗ്ഗ് റെയിഞ്ച് നന്ദി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ, കെ.വി അരുണേഷ് സ്വാഗതവും രാവണേശ്വരം ഗവ: ഹയർ സെക്കന്ററി സ്കൂൾ ഹെഡ്മാസ്റ്റർ പി പി രത്നാകരൻ നന്ദിയും പറഞ്ഞു.
