വീട്ടിൽ നിന്ന് ജോലി ചെയ്യുന്ന പ്ലാറ്റ് ഫോം; ഓൺലൈൻ തട്ടിപ്പ് യുവാവിന് 19 ലക്ഷം നഷ്ടമായി, പോലീസ് അന്വേഷണം തുടങ്ങി

  • Post category:local news / news
  • Reading time:1 min read
You are currently viewing വീട്ടിൽ നിന്ന് ജോലി ചെയ്യുന്ന പ്ലാറ്റ് ഫോം; ഓൺലൈൻ തട്ടിപ്പ് യുവാവിന് 19 ലക്ഷം നഷ്ടമായി, പോലീസ് അന്വേഷണം തുടങ്ങി

ചിറ്റാരിക്കാൽ / കാസർകോട്: ഓൺലൈൻ തട്ടിപ്പിൽ യുവാവിന് 19 ലക്ഷം നഷ്‌ടമായി. പാലാവയൽ കുണ്ടാരം കാവുന്തലയിലെ ജെറിൻ.വി ജോസ് (35) നാണ് പണം നഷ്ടമായത്. ഓൺലൈൻ ലിങ്ക് വഴി ജോലി വാഗ്‌ദാനം ചെയ്‌തായിരുന്നു തട്ടിപ്പ്.

സംഭവവുമായി ബന്ധപ്പെട്ട് ആലപ്പുഴ സ്വദേശികൾക്ക് എതിരെ ചിറ്റാരിക്കൽ പൊലീസ് കേസെടുത്തു. ഈ മാസം ഒന്നിനും 12നുമിടയിൽ ബന്ധപ്പെടുകയും 19,02,752 രൂപ തട്ടിയെടുക്കുകയും ആയിരുന്നു.

വീട്ടിൽ നിന്ന് ജോലി ചെയ്യുന്ന പ്ലാറ്റ് ഫോം ആണെന്ന് പറഞ്ഞാണ് വിവിധ അക്കൗണ്ടുകളിലേക്ക് പണം അയപ്പിച്ചത്. http:/www.plexmovie- filim.com/Index എന്ന ലിങ്ക് വഴിയാണ് ജോലി വാഗ്‌ദാനം ചെയ്‌തത്. സംഭവവുമായി ബന്ധപ്പെട്ട് ആലപ്പുഴ സ്വദേശികളായ ഇന്ദ്രജിത്ത്, ദീപ്‌തി എന്നിവർക്ക് എതിരെയാണ് കേസെടുത്തത്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി.

0Shares