സംവരണ ആനുകൂല്യങ്ങൾക്ക് കാത്തു നിൽക്കാതെ സ്ത്രീകൾ മുഖ്യധാരയിലേക്ക് വരണം: സി.എസ് സുജാത

  • Post category:local news
  • Reading time:1 min read
You are currently viewing സംവരണ ആനുകൂല്യങ്ങൾക്ക് കാത്തു നിൽക്കാതെ സ്ത്രീകൾ മുഖ്യധാരയിലേക്ക് വരണം: സി.എസ് സുജാത

കാഞ്ഞങ്ങാട് / കാസർകോട്: സംവരണത്തിൻ്റെ ആനുകൂല്യങ്ങൾക്ക് കാത്തു നിൽക്കാതെ സ്ത്രീകൾ മുഖ്യധാരയിലേക്ക് വരണമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി.എസ് സുജാത പറഞ്ഞു. കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.എസ്.ടി.എ) 32 -മത് സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാർത്ഥം നടന്ന വനിതാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.

കാഞ്ഞങ്ങാട് വ്യാപാര ഭവൻ ഹാളിൽ നടന്ന സമ്മേളനത്തിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന വൈസ്. പ്രസിഡണ്ട് എ.കെ ബീന അധ്യക്ഷയായി. കെ.എസ്.ടി.എ സംസ്ഥാന സെക്രട്ടറി ബദറുന്നിസ സ്വാഗതവും സംസ്ഥാന സെക്രട്ടറി എൽ.മാഗി നന്ദിയും പറഞ്ഞു.

0Shares