മദ്യം നല്‍കി വീട്ടമ്മയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം; സ്വമേധയ കേസെടുത്ത് വനിത കമ്മീഷന്‍

  • Post category:news
  • Reading time:1 min read
You are currently viewing മദ്യം നല്‍കി വീട്ടമ്മയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം; സ്വമേധയ കേസെടുത്ത് വനിത കമ്മീഷന്‍

തിരുവനന്തപുരം കഠിനംകുളത്ത് നിര്‍ബന്ധിച്ച് മദ്യം നല്‍കി വീട്ടമ്മയെ ഭര്‍ത്താവും സുഹൃത്തുക്കളും കൂട്ടബലാത്സംഗം ചെയ്ത കേസില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്നും സംഭവത്തില്‍ തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്നും വനിത കമ്മീഷന്‍ അറിയിച്ചു.

കേസില്‍ ഭര്‍ത്താവുള്‍പ്പെടെ നാലു പേരെ കഠിനംകുളം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചിറയിന്‍കീഴ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത വീട്ടമ്മയുടെ ആരോഗ്യനില തൃപ്തികരമാണ്. അതേസമയം, ഇവരുടെ മൊഴി വീണ്ടും വിശദമായി രേഖപ്പെടുത്തിയ ശേഷമായിരിക്കും കസ്റ്റഡിയിലുള്ള പ്രതികളുടെ അറസ്റ്റ് രേപ്പെടുത്തുക.യുവതി ക്രൂരമായ ഉപദ്രവത്തിന് ഇരയായെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

വ്യാഴാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. ഭര്‍ത്താവാണ് യുവതിയെ വാഹനത്തില്‍ കയറ്റി പുതുക്കുറിച്ചിയിലെ ഒരു വീട്ടിലെത്തിച്ചത്. അവിടെവച്ച് ഭര്‍ത്താവും കൂട്ടുകാരും മദ്യപിച്ചു. തുടര്‍ന്ന് യുവതിയേയും മദ്യം കുടിപ്പിച്ചശേഷം ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. അതിനിടെ വീട്ടില്‍ നിന്ന് ഇറങ്ങിയോടിയ യുവതി ഒരു വാഹനത്തിന് കൈകാണിച്ചു. ഇതോടെയാണ് നാട്ടുകാര്‍ വിവരം അറിയുകയും പ്രശ്‌നത്തില്‍ ഇടപെടുകയും ചെയ്തത്.

0Shares