ഭര്‍തൃവീട്ടിൽ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി; പോലീസ്‌ അന്വേഷണം ആരംഭിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing ഭര്‍തൃവീട്ടിൽ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി; പോലീസ്‌ അന്വേഷണം  ആരംഭിച്ചു

ഭര്‍തൃഗൃഹത്തില്‍ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇരിങ്ങല്‍ കോട്ടക്കല്‍ എം.എ അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന ഷര്‍മില ഷെറിന്‍(24) ആണ്‌ മരിച്ചത്‌. ശനിയാഴ്‌ച വൈകീട്ടോടെ ഇവരുടെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു.

ഇവര്‍ക്ക്‌ ഒരു വയസുള്ള മകനുണ്ട്‌. മരണത്തില്‍ യുവതിയുടെ ബന്ധുക്കള്‍ ദുരൂഹത ആരോപിച്ചിട്ടുണ്ട്‌.
ഇതോടെ പോലീസ്‌ അന്വേഷണം തുടങ്ങി. കോഴിക്കോട്‌ മെഡിക്കല്‍ കോളെജില്‍ പോസ്‌റ്റുമോര്‍ട്ടം നടത്തിയതിന്‌ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക്‌ വിട്ടുകൊടുത്തു.

വടകര ഏറാമല സ്വദേശിനിയാണ്‌ ഷര്‍മില. ഷര്‍മിലയുടേയും തിക്കോടി കോടിക്കല്‍ പോക്കര്‍ വളപ്പില്‍ ജംഷീറിന്റേയും വിവാഹം കഴിഞ്ഞിട്ട്‌ നാല്‌ വര്‍ഷമായി. വിദേശത്തായിരുന്ന ഭര്‍ത്താവ്‌ ഏതാനും മാസമായി നാട്ടിലുണ്ട്‌.

0Shares