താജ് മഹല്‍, റെഡ് ഫോര്‍ട്ട്, കുത്തബ് മിനാര്‍; വനിതാ ദിനത്തിൽ എല്ലാ വനിതകള്‍ക്കും പ്രവേശനം സൗജന്യം

  • Post category:news
  • Reading time:1 min read
You are currently viewing താജ് മഹല്‍, റെഡ് ഫോര്‍ട്ട്, കുത്തബ് മിനാര്‍; വനിതാ ദിനത്തിൽ എല്ലാ വനിതകള്‍ക്കും പ്രവേശനം സൗജന്യം

വനിതാ ദിനമായ മാര്‍ച്ച് എട്ടിന് പുരാവസ്തു വകുപ്പിന് കീഴിലുള്ള എല്ലാ സ്ഥലങ്ങളും സ്ത്രീകള്‍ക്ക് സൗജന്യമായി കാണാന്‍ അവസരം.പുരാവസ്തു വകുപ്പാണ് ഉത്തരവിറക്കിയത്. നാളെ രാജ്യത്തെ പുരാവസ്തുവകുപ്പിന് കീഴിലുളള സ്ഥലങ്ങളില്‍ സന്ദര്‍ശനത്തിനെത്തുന്ന വനിതകളില്‍ നിന്ന് ഫീസ് ഈടാക്കരുതെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ ഇറക്കിയ ഉത്തരവില്‍ പറയുന്നു.

റെഡ് ഫോര്‍ട്ട്, കുത്തബ് മിനാര്‍, ഹുമയൂണിന്റെ ശവകുടീരം, താജ്മഹല്‍, കൊണാര്‍ക്കിലെ സൂര്യക്ഷേത്രം, മാമല്ലപുരം, അജന്ത, എല്ലോറ,ഖജുരാഹോ എന്നിവിടങ്ങളിലാണ് സത്രീകള്‍ക്ക് സൗജന്യ പ്രവേശനം.

0Shares