
കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയറായി മുസ്‌ലിം ലീഗിന്‍റെ സി.സീനത്ത് തെരഞ്ഞെടുക്കപ്പെട്ടു. കോര്‍പറേഷനിലെ ആകെയുള്ള 55 കൗണ്‍സിലര്‍മാരും വോട്ട് രേഖപ്പെടുത്തി. 28-നെതിരെ 27-വോട്ടുകള്‍ക്കാണ് സീനത്തിന്റെ വീജയം. ചരിത്രത്തില്‍ ഇതാദ്യമായാണ് മുസ്‌ലിം ലീഗിന് ഒരു വനിതാ മേയര്‍ ഉണ്ടാവുന്നത്.

മുന്നണി ധാരണ പ്രകാരം കോണ്‍ഗ്രസിന്‍റെ സുമ ബാലകൃഷ്ണന്‍ രാജിവച്ചതോടെയാണ് തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ഇ. പി ലതയായിരുന്നു എല്‍.ഡി.എഫിന്‍റെ മേയര്‍ സ്ഥാനര്‍ത്ഥി. അഞ്ച് വര്‍ഷത്തിനിടയില്‍ കണ്ണൂര്‍ കോര്‍പറേഷന്‍റെ മേയറാകുന്ന മൂന്നാമത്തെ ആളാണ് സി. സീനത്ത്. ബുധനാഴ്ച രാവിലെ ജില്ല കലക്ടര്‍ ടി.വി. സുഭാഷിന്‍റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് ഓഡിറ്റോറിയത്തിലായിരുന്നു തെരഞ്ഞെടുപ്പ്.
