
കണ്ണൂരിൽ ഒരാഴ്ച മുമ്പ് വിവാഹിതയായ യുവതി വയറുവേദനയെ തുടർന്ന് മരിച്ചു. വളപട്ടണം പൊയ്ത്തുംകടവ് സ്രാമ്പി പള്ളിക്ക് സമീപം റഫീഖ്-നസ്റിയ ദമ്പതികളുടെ മകൾ ഫാത്തിമത്തുൽ റഫ(19)യാണ് മരിച്ചത്.

കമ്പിൽ ടി.സി ഗേറ്റിന് സമീപം താമസിക്കുന്ന സിറാജിന്‍റെ ഭാര്യയാണ്. ഈമാസം അഞ്ചിനാണ് ഇരുവരും തമ്മിലുളള വിവാഹം നടന്നത്. ഇന്നലെ രാത്രി വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കണ്ണാടിപ്പറമ്പിലെയും കമ്പിലിലെയും ക്ലിനിക്കുകളിൽ ചികിൽസ തേടിയെങ്കിലും വേദന അസഹ്യമായതിനെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സഹോദരങ്ങൾ: റാഷിദ്, റിയ.
