പിന്നാലെ നടന്ന് കമൻറടിയും അശ്ലീല മെസേജുകളും; അഭിഭാഷകൻ്റെ ശല്യം രൂക്ഷമായപ്പോൾ പൊലീസിൽ പരാതി നൽകി വനിതാ ജഡ്ജി

  • Post category:news
  • Reading time:1 min read
You are currently viewing പിന്നാലെ നടന്ന് കമൻറടിയും അശ്ലീല മെസേജുകളും; അഭിഭാഷകൻ്റെ  ശല്യം രൂക്ഷമായപ്പോൾ പൊലീസിൽ പരാതി നൽകി വനിതാ ജഡ്ജി

അഭിഭാഷകൻ്റെ ശല്യം രൂക്ഷമായതോടെ പൊലീസിൽ പരാതി നൽകി വനിതാ ജഡ്ജി. അഭിഭാഷകൻ പിന്നാലെ നടന്ന് കമൻറടിക്കുന്നതായും അശ്ലീല മെസേജുകൾ അയക്കുന്നതായുമാണ് ഉത്തർപ്രദേശിലെ ഹമീർപൂർ കോടതിയിലെ ജഡ്ജിയുടെ പരാതി. മുഹമ്മദ് ഹാറൂൺ എന്ന അഭിഭാഷകനെതിരെയാണ് പരാതി.

വൈകുന്നേരം നടക്കാനിറങ്ങുമ്പോൾ അഭിഭാഷകൻ പതിവായി തന്നെ പിന്തുടരാറുണ്ടെന്നും ജഡ്ജി പറയുന്നു. ഇത് കൂടാതെ കോടതിമുറിയിലെ ചുമരിലെ ദ്വാരം വഴി ഇയാൾ ഒളിഞ്ഞുനോക്കുന്നതും പതിവാണ്.

അഭിഭാഷകൻ അയച്ച അശ്ലീല സന്ദേശങ്ങളുടെ സ്‌ക്രീൻ ഷോട്ടുകളടക്കം ജഡ്ജി പൊലീസിന് നൽകിയിട്ടുണ്ട്. വനിതാജഡ്ജിയുടെ പരാതിയിൽ അഭിഭാഷകനെതിരേ കേസെടുത്തതായി അസി. പോലീസ് സൂപ്രണ്ട് അനൂപ് കുമാർ പറഞ്ഞു.

0Shares