
കാസർകോട്: കാഞ്ഞങ്ങാട് ലോഡ്ജില്‍ യുവതിയെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഉദുമ ബാര മുക്കുന്നോത്ത് സ്വദേശിയായ ദേവിക (34)യാണ് കൊല്ലപ്പെട്ടത്.സംഭവത്തില്‍ ബോവിക്കാനം സ്വദേശി സതീഷിനെ (34) പൊലീസ് കസ്റ്റഡിയിലെടുത്തു.

കൊലപാതകം നടത്തിയത് താന്‍ തന്നെയാണെന്ന് പറഞ്ഞ് സതീഷ് പോലീസില്‍ കീഴടങ്ങുകയായിരുന്നു. യുവാവിനെ ചോദ്യം ചെയ്ത് വരികയാണ്. ഇന്ന് ഉച്ചയ്ക്കാണ് യുവതിയെ വെട്ടേറ്റ നിലയില്‍ കണ്ടെത്തിയത്. ഇവര്‍ ബ്യൂട്ടീഷനായി ജോലി ചെയ്തുവരികയായിരുന്നു. ലോഡ്ജിലെ 306-ാം നമ്പര്‍ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.
