സാംസ്കാരിക കേരളത്തിനു യോജിക്കാത്ത പദപ്രയോഗങ്ങൾ നടത്തി; നടൻ ശ്രീനിവാസനെതിരെ കേസെടുത്ത് വനിതാ കമ്മീഷൻ

  • Post category:news
  • Reading time:1 min read
You are currently viewing സാംസ്കാരിക കേരളത്തിനു യോജിക്കാത്ത പദപ്രയോഗങ്ങൾ നടത്തി; നടൻ ശ്രീനിവാസനെതിരെ കേസെടുത്ത്  വനിതാ കമ്മീഷൻ

നടന്‍ ശ്രീനിവാസനെതിരെ വനിതാ കമ്മിഷന്‍ കേസെടുത്തു. അങ്കണവാടി അധ്യാപികമാരെ അപമാനിച്ചു സംസാരിച്ചു എന്ന പരാതിയിലാണ് നടപടി. സാംസ്കാരിക കേരളത്തിനു യോജിക്കാത്ത പദപ്രയോഗങ്ങൾ ശ്രീനിവാസന്‍ പിന്‍വലിക്കണമെന്നും കമ്മിഷന്‍ അംഗം ഷാഹിദാ കമാല്‍ ആവശ്യപ്പെട്ടു.

വിദേശ രാജ്യങ്ങളില്‍ വിദഗ്ധരാണ് കുട്ടികളെ പഠിപ്പിക്കുന്നതെന്നും ഇവിടെ ഒരു വിദ്യാഭ്യാസവും ഇല്ലാത്ത ആളുകളാണ് പഠിപ്പിക്കുന്നതെന്നുമായിരുന്നു ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ശ്രീനിവാസന്‍ പറഞ്ഞത്.

0Shares