വാട്ടര്‍ ഹീറ്ററിനുള്ളില്‍ ഒളിപ്പിച്ച ഒരു കോടി വില വരുന്ന രാസ ലഹരിയുമായി യുവതി പിടിയില്‍, ഡല്‍ഹിയില്‍ നിന്നാണ് മയക്കുമരുന്ന് , കടത്തിക്കൊണ്ടു വന്നത്

You are currently viewing വാട്ടര്‍ ഹീറ്ററിനുള്ളില്‍ ഒളിപ്പിച്ച ഒരു കോടി വില വരുന്ന രാസ ലഹരിയുമായി യുവതി  പിടിയില്‍, ഡല്‍ഹിയില്‍ നിന്നാണ് മയക്കുമരുന്ന് , കടത്തിക്കൊണ്ടു വന്നത്

കൊച്ചി: ഒരു കിലോ എം.ഡി.എംഎയുമായി യുവതി പൊലീസ് പിടിയില്‍. ബംഗളൂരു മുനേശ്വര നഗര്‍ സ്വദേശി സര്‍മീന്‍ അക്തര്‍ (26) നെയാണ് ആലുവ റെയില്‍വേ സ്റ്റേഷനില്‍ റൂറല്‍ ജില്ലാ ഡാന്‍സ് ടീമും ആലുവ പൊലീസും ചേര്‍ന്ന് പിടികൂടിയത്.

ഓപ്പറേഷന്‍ ക്ലീന്‍ പദ്ധതിയുടെ ഭാഗമായി ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വിപണിയില്‍ ഒരു കോടി രൂപ വിലവരുന്ന രാസ ലഹരിയാണ് പിടികൂടിയത്.

വാട്ടര്‍ ഹീറ്ററിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് ഡല്‍ഹിയില്‍ നിന്നും മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്നത്. കൊച്ചിയില്‍ യുവാക്കള്‍ക്കിടയിലാണ് വില്‍പ്പന.

ഡല്‍ഹിയില്‍ നിന്ന് എംഡിഎംഎ കൊണ്ടുവന്ന് ഇവിടെ കൈമാറിയ ശേഷം പിറ്റേന്ന് ട്രെയിനില്‍ തന്നെ തിരിച്ചു പോവുകയാണ് പതിവ്. യുവതി സ്ഥിരം മയക്കുമരുന്ന് കടത്തുകാരി ആണെന്നാണ് ലഭിക്കുന്ന വിവരം.

നര്‍ക്കോട്ടിക്ക് സെല്‍ ഡി.വൈ.എസ്,പി വി.അനില്‍, ആലുവ ഡി.വൈ.എസ്.പി എ.പ്രസാദ്, ഇന്‍സ്‌പെക്ടര്‍ എം.എം മഞ്ജുദാസ് എസ് ഐമാരായ എസ് എസ് ശ്രീലാല്‍, കെ.നന്ദകുമാര്‍ , എ.എസ്‌.ഐ വിനില്‍ കുമാര്‍ , സീനിയര്‍ സി.പി.ഒമാരായ അജിത തിലകന്‍, പി.എന്‍ നൈജു, ദീപ്‌തി ചന്ദ്രന്‍, മാഹിന്‍ഷാ അബൂബക്കര്‍, കെ.എം മനോജ് തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

0Shares