
കോഴിക്കോട് / കാസർകോട്: മെഡിക്കല്‍ കോളജില്‍ നഴ്‌സിൻ്റെ വേഷത്തിലെത്തി ആള്‍മാറാട്ടം നടത്തിയെന്ന പരാതിയില്‍ കാസര്‍കോട്ടെ യുവതി കോഴിക്കോട് പിടിയിലായി. കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ റംലബീ(41) ആണ് അറസ്റ്റിലായത്.
പൊലീസ് പറയുന്നത് :
നഴ്‌സിൻ്റെ ഓവര്‍കോടും തിരിച്ചറില്‍ കാര്‍ഡും ധരിച്ച് ഇവര്‍ വാര്‍ഡുകളില്‍ വിലസി നടക്കുകയായിരുന്നു. ആള്‍മാറാട്ടത്തിനാണ് മെഡിക്കൽ കോളജ് പൊലീസ് യുവതിക്കെതിരെ കേസെടുത്തത്.

യുവതിയെ ആശുപത്രിയിലെ 31-ാം വാര്‍ഡിന് സമീപം സംശയാസ്‌പദമായ രീതിയില്‍ കണ്ട സെക്യൂരിറ്റി ജീവനക്കാരന്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.
അന്വേഷണത്തില്‍ ഇവര്‍ ആശുപത്രി ജീവനക്കാരിയല്ലെന്നും തിരിച്ചറിയല്‍ കാര്‍ഡ് വ്യാജമാണെന്നും കണ്ടെത്തി. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് പൊലീസില്‍ വിവരമറിയിക്കുകയും യുവതിയെ കൈമാറുകയുമായിരുന്നു. യുവതി റുബീന റംലത് എന്ന പേരിലുള്ള വ്യാജ തിരിച്ചറിയല്‍ കാര്‍ഡായിരുന്നു ധരിച്ചിരുന്നത്. കോടതിയില്‍ ഹാജരാക്കിയ യുവതിയെ റിമാന്‍ഡ് ചെയ്തു.
