ലോകകപ്പിൽ സൗദിയെ വിലകുറച്ച് കണ്ട മെസിക്ക് തലയില്‍ മുണ്ടിട്ട് പോവേണ്ടി വന്നു; വി.ഡി സതീശന് മുന്നറിയിപ്പുമായി കെ. മുരളീധരന്‍

  • Post category:Kerala / news
  • Reading time:1 min read
You are currently viewing ലോകകപ്പിൽ സൗദിയെ വിലകുറച്ച് കണ്ട മെസിക്ക് തലയില്‍ മുണ്ടിട്ട് പോവേണ്ടി വന്നു; വി.ഡി സതീശന് മുന്നറിയിപ്പുമായി കെ. മുരളീധരന്‍

കേരളത്തിലെ ശശി തരൂര്‍ വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് മുന്നറിയിപ്പുമായി കെ. മുരളീധരന്‍. ആളുകളെ വിലകുറച്ച് കണ്ടാന്‍ കഴിഞ്ഞ ദിവസത്തെ മത്സരത്തില്‍ മെസിക്ക് പറ്റിയത് പോലെ സംഭവിക്കുമെന്നും സൗദിയെ വിലകുറച്ച് കണ്ട മെസിയ്ക്ക് തലയില്‍ മുണ്ടിട്ട് പോവേണ്ടി വന്ന അവസ്ഥയാണുണ്ടായതെന്നും മുരളീധരന്‍ പറഞ്ഞു.

ഒരാളെ വിലയിരുത്തുമ്പോള്‍ അത് തരം താഴ്ത്തലാവരുത്. ബലൂണ്‍ ചര്‍ച്ചകള്‍ ഇവിടെ ആവശ്യമില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി. തരൂരിൻ്റെ ഇതുവരെയുള്ള ഒരു പ്രവര്‍ത്തനവും വിഭാഗീയ പ്രവര്‍ത്തനമല്ലെന്നും യൂത്ത് കോണ്‍ഗ്രസ് പിന്‍വലിച്ച പരിപാടി മറ്റൊരു സംഘടന നടത്തിയില്ലായിരുന്നുവെങ്കില്‍ കോണ്‍ഗ്രസിന് വലിയ ചീത്തപ്പേരായേനെയെന്നും മുരളി പറഞ്ഞു.

സെമിനാറില്‍ പങ്കെടുക്കാന്‍ വന്ന തരൂരിന് കോണ്‍ഗ്രസിലെ ചിലരുടെ ഇടപെടല്‍മൂലം വേദികിട്ടാതെ മടങ്ങേണ്ടി വന്നു, എന്നൊരു വാര്‍ത്ത വന്നിരുന്നെങ്കില്‍ അത് കോണ്‍ഗ്രസിന് വലിയ ആഘാതമായെനെയെന്നും തരൂര്‍ നടത്തിയ എല്ലാ പൊതുപരിപാടികളും ഡി.സി.സിയെ അറിയിച്ചിട്ടുണ്ടെന്നും കെ. മുരളീധരന്‍ പറഞ്ഞു.

0Shares