വിജിലന്‍സ് എത്തുമോ?; കെ.എസ്.ആര്‍.ടി.സിയിലെ ക്രമക്കേടുകൾ ; വിശദമായ അന്വേഷണത്തിന് ഒരുങ്ങി സര്‍ക്കാര്‍

  • Post category:news
  • Reading time:1 min read
You are currently viewing വിജിലന്‍സ്  എത്തുമോ?; കെ.എസ്.ആര്‍.ടി.സിയിലെ ക്രമക്കേടുകൾ ; വിശദമായ അന്വേഷണത്തിന് ഒരുങ്ങി  സര്‍ക്കാര്‍

പലപ്പോഴായി കെ.എസ്.ആര്‍.ടി.സിക്ക് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച തുകയില്‍ നിന്നും 100 കോടി രൂപ കാണാനില്ലെന്നാണ് ധനകാര്യ പരിശോധന വിഭാഗത്തിന്‍റെ കണ്ടെത്തല്‍. ഈ വിവരം സി.എം.ഡി. ബിജു പ്രഭാകര്‍ ഐ.എ.എസ്.വെളിപ്പെടുത്തിയിരുന്നു. ഇതടക്കമുള്ള ക്രമക്കേടുകളാണ് സർക്കാർ അന്വേഷിക്കുക.

എന്നാൽ ഏത് ഏജന്‍സി അന്വേഷിക്കണമെന്ന കാര്യത്തിൽ സര്‍ക്കാര്‍ തീരുമാനമെടുക്കും. പ്രാഥമിക അന്വേഷണത്തില്‍ കെ.എസ്.ആര്‍.ടി.സിയ്ക്ക് അനുവദിച്ച 100 കോടി രൂപ കാണാതായതടക്കം ഗുരുതര വീഴ്ചകള്‍ കണ്ടെത്തിയതായി ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു.

ക്രമക്കേട് അന്വേഷിക്കുമെന്ന കാര്യം ഗതാഗതമന്ത്രിയാണ് അറിയിച്ചത്. പ്രാഥമിക അന്വേഷണം നടത്തിയത് കെ.എസ്.ആര്‍.ടി.സിയുടെ ആഭ്യന്തര പരിശോധന വിഭാഗമാണ്. തെളിവുകള്‍ ശേഖരിക്കേണ്ടതിനാല്‍ വിജിലന്‍സ് അന്വേഷണം അടക്കം പരിഗണിക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു.

0Shares