മഞ്ചേശ്വരത്ത് കമറുദ്ദീൻ വീണ്ടും വരുമോ?; മത്സരിപ്പിക്കണമെന്ന ആവശ്യവുമായി ഒരുവിഭാഗം ലീഗ് പ്രവർത്തകർ; എതിർപ്പും സജീവം

  • Post category:local news / news
  • Reading time:1 min read
You are currently viewing മഞ്ചേശ്വരത്ത് കമറുദ്ദീൻ വീണ്ടും വരുമോ?; മത്സരിപ്പിക്കണമെന്ന ആവശ്യവുമായി ഒരുവിഭാഗം ലീഗ് പ്രവർത്തകർ; എതിർപ്പും സജീവം

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ ജയിലിൽ കഴിയുമ്പോഴും മഞ്ചേശ്വരത്ത് എം.സി കമറുദ്ദീൻ എം.എൽ.എയെ തന്നെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കണമെന്ന് ആവശ്യവുമായി ലീഗിലെ അനുകൂലികൾ രം​ഗത്ത്.
സാമ്പത്തിക തട്ടിപ്പ് കേസിൽ ക്രിമിനൽ വകുപ്പുകൾ ഉൾപ്പെടുത്തി അറസ്റ്റ് ചെയ്ത് എം.സി കമറുദ്ദീനെ ജയിലിലടച്ചതിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയാണെന്നാണ് ഇവർ പറയുന്നത്.

എന്നാൽ കമറുദ്ദീനെ മത്സരിപ്പിക്കരുതെന്ന ആവശ്യത്തിൽ എതിരഭിപ്രായവും ശക്തമാണ്. മറ്റ് ലീ​ഗ് നേതാക്കളുടെ പേരുകൾ ഇതിനോടകം മഞ്ചേശ്വരത്ത് ഉയർന്നു കഴിഞ്ഞു. കഴിഞ്ഞ തവണ മഞ്ചേശ്വരം സീറ്റിനായി അവകാശ വാദം ഉന്നയിച്ച മുൻ ജില്ലാ പഞ്ചായത്തംഗം എ.കെ.എം അഷറഫ്, നിലവിലെ കാസർകോട് എം.എൽ.എ എൻ.എ നെല്ലിക്കുന്ന് എന്നിവരുടെ പേരുകളും മണ്ഡലത്തിൽ ഉയരുന്നുണ്ട്.

0Shares