
സംസ്ഥാനത്ത് വലിയ തോതിലുള്ള രോഗവ്യാപനത്തിന്‍റെ ഘട്ടമായതിനാൽ നിയന്ത്രണം ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആളുകൾ പുറത്തിറങ്ങുന്നതും കൂട്ടം കൂടുന്നതും ഒഴിവാക്കണം. കോവിഡ് വാക്സിൻ എടുത്തശേഷവും രോഗം ബാധിക്കുന്നവർ അപകടാവസ്ഥയിലേക്കു പോകാൻ സാധ്യത കുറവായതിനാൽ സർക്കാർ നിർദേശങ്ങളനുസരിച്ച് വീട്ടിൽ നിരീക്ഷണത്തിലിരുന്നാൽ മതിയാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഓക്സിജൻ ലെവൽ സാധാരണ നിലയിലുള്ളവർ മറ്റു ആരോഗ്യ പ്രശ്നമില്ലെങ്കിൽ കോവിഡ് പോസിറ്റീവായി എന്നുള്ളതു കൊണ്ട് മാത്രം ആശുപത്രിയിൽ പ്രവേശിക്കേണ്ടതില്ല. ആരോഗ്യപ്രവർത്തകർക്ക് മിനിമം വേതനം ഉറപ്പാക്കാൻ നടപടി സ്വീകരിക്കും. എല്ലാ താലൂക്കിലും സിഎഫ്എൽടിസികൾ സ്ഥാപിക്കാൻ അടിയന്തര നടപടിയെടുക്കണം. ഓക്സിജൻ ആവശ്യത്തിന് ലഭ്യമാക്കും. ഓക്സിജൻ നീക്കം സുഗമമാക്കാൻ എല്ലാ തരത്തിലും ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ടെസ്റ്റ് പോസിറ്റിവിറ്റ് റേറ്റ് ചില ജില്ലകളിലും ചില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും കൂടിയിട്ടുണ്ട്. അത് കുറച്ച് കൊണ്ടുവരാൻ സാധ്യമായതെല്ലാം ചെയ്യും. പ്രതിരോധ പ്രവർത്തനങ്ങൾക്ക് കൂടുതൽ സന്നധപ്രവർത്തകരെ ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ അറിയിച്ചു.
