
കാസർകോട്: മുളിയാർ കല്ലുവളയിൽ നാട്ടിലിറങ്ങി ആക്രമണകാരിയായി നിലയുറപ്പിച്ച കാട്ടുപന്നി പരിഭ്രാന്തിഉയർത്തി. ഡിവിഷൻഫോറസ്റ്റ്ഓഫീസർ ധനേഷ് കുമാറിൻ്റെ ഉത്തരവ്പ്രകാരം ഫോറസ്റ്റ്റെയിഞ്ച് ഓഫീസർ സോളമൻജോർജ് ഏർപ്പെടുത്തിയ നൈറ്റ്പട്രോളിംഗിനിടയിൽ ഇന്ന്പുലർച്ചെ കല്ലുവള മുഹമ്മദ്ഇർഷാദിൻ്റെ കൃഷിയിടത്തിലാണ് പന്നിയെ കണ്ടത്

ഇതിനെ തുടർന്ന് ബി.അബ്ദുൾ ഗഫൂറിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക ദൗത്യസംഘം വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. കാറഡുക്ക സെക്‌ഷൻ ഫോറസ്റ്റ്ഓഫീസർ എൻ.വി. സത്യൻ, ബീറ്റ് ഫോറസ്റ്റ്ഓഫീസർ രാജേഷ് .പി , വനം വകുപ്പ്ജീവനക്കാരായ ബിജിത്ത് പി, വിജയൻ എം, സുധീഷ് കുമാർ പി, സജീഷ് , ബേത്തൂർപാറ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു. പന്നിയുടെ ജഡം മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു.

