മൊഗ്രാൽ പുത്തുർ കടവത്ത് മാടിവിളിക്കുന്ന വൻ അപകടം; കെ.എസ്.ഇ.ബിക്കെതിരെ വ്യാപക പ്രതിഷേധം

You are currently viewing മൊഗ്രാൽ പുത്തുർ കടവത്ത് മാടിവിളിക്കുന്ന വൻ അപകടം; കെ.എസ്.ഇ.ബിക്കെതിരെ വ്യാപക പ്രതിഷേധം

ചാനൽ ആർ.ബി സ്പെഷ്യൽ റിപ്പോർട്ട്

മൊഗ്രാൽ പുത്തൂർ(കാസർകോട്): ജനവാസം കേന്ദ്രത്തിലൂടെ കെ.എസ്.ഇ.ബി യുടെ എച്ച്.ടി ലൈൻ കടന്ന് പോകുന്നത് നാട്ടുകാർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു. ലൈൻ മാറ്റി സ്ഥാപിക്കാൻ നിരവധി തവണ കെ.എസ്.ഇ.ബിയോട് ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. നിരവധി തവണ അപകടങ്ങൾ സംഭവവിച്ച ഇടമാണ് ഇവിടം. എച്ച്.ടി ലൈൻ കടന്നു പോകുന്നത് നിരവധി വീടുകളുടെ മുകളിലൂടെയാണ്. ഒന്നാം നിലയോട് ചേർന്നാണ് ലൈൻ കടന്നു പോകുന്നത്. ടെറസ്സിൽ കയറിയാൽ കയ്യത്തുന്ന വിധമാണ് ലൈനുകൾ സ്ഥതിചെയ്യുന്നത്.

തെങ്ങിൻ ഓല വീണ് തീപിടിച്ചും അപകടം പതിവാണ്. അപകടം സംഭവിക്കുന്നതോടെ വൈദ്യുതി ബന്ധം തടസ്സപെടുന്നത് സമീപത്തെ അമ്പതോളം ട്രാൻസ്ഫോർമറുകളിലാണ്. അതിനാൽ തന്നെ ആയിരക്കണക്കിന് വീട്ടുകാർക്ക് വൈദുതി മുടങ്ങുകയും ചെയ്യുന്നു. ലൈൻ റോഡിനോട് ചേർന്ന് തുറസ്സായ സ്ഥലത്തോടുകൂടി മാറ്റി സ്ഥാപിക്കണം എന്നാണ് നാട്ടുകാർ പറയുന്നത്.

മഴക്കാലമായാൽ വെള്ളം കെട്ടിനിൽക്കുന്ന താഴ്ന്ന പ്രദേശമായതിനാൽ അപകടം ഇരട്ടിയാണ്. ലൈൻ പൊട്ടിവീണാൽ നിരവധി ജീവൻ നഷ്ട്മാകും. അപകടം സംഭവിച്ചതിന് ശേഷം കൈമലർത്തുന്നതിന് പകരം ഉടൻ നടപടി സ്വീകരിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം. മൊഗ്രാൽ പുത്തൂർ കടവത്താണ് ഈ അപകട സ്ഥലം. കെ.എസ്.ഇ.ബിക്ക് എതിരെ വ്യാപക പ്രതിഷേധമാണ് പ്രദേശത്ത് ഉയരുന്നത്.

0Shares