ക്വാറന്റീന്‍ ലംഘിച്ചെന്ന രീതിയില്‍ വ്യാപക പ്രചരണം; മനംനൊന്ത് കണ്ണൂരില്‍ ആരോഗ്യപ്രവര്‍ത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing ക്വാറന്റീന്‍ ലംഘിച്ചെന്ന രീതിയില്‍ വ്യാപക പ്രചരണം; മനംനൊന്ത് കണ്ണൂരില്‍ ആരോഗ്യപ്രവര്‍ത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചു

ക്വാറന്റീന്‍ ലംഘിച്ചെന്ന പ്രചരണത്തില്‍ മനംനൊന്ത് ആരോഗ്യപ്രവര്‍ത്തക ആത്മഹത്യക്ക് ശ്രമിച്ചു. ന്യൂമാഹി പി.എച്ച്.സിയിലെ ആരോഗ്യ പ്രവര്‍ത്തകയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. രക്തസമ്മര്‍ദ്ദത്തിനുള്ള ഇരുപതോളം ഗുളികകള്‍ കഴിച്ച ഇവരിപ്പോള്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ശുചിത്വം പാലിക്കാതെയും അശ്രദ്ധമായും താന്‍ ജോലിചെയ്‌തെന്ന് ചിലര്‍ കുപ്രചരണം നടത്തുന്നു.

ആത്മാര്‍ത്ഥമായി ജോലിചെയ്യുന്ന തന്നോട് ചിലര്‍ എന്തിനാണ് ഇങ്ങനെ പൊരുമാറുന്നതെന്ന് അറിയില്ലെന്നും തന്‍റെ മരണത്തിന് ഉത്തരവാദികള്‍ സഹപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നാലുപേരാണെന്നും ഇവരുടേതെന്ന പേരില്‍ വാട്‌സ്ആപില്‍ പ്രചരിക്കുന്ന ആത്മഹത്യ കുറിപ്പില്‍ പറയുന്നു.

മൂന്നുമാസത്തിലധികമായി അവധിപോലും എടുക്കാതെ ജോലി ചെയ്യുന്ന തനിക്കെതിരെ ചിലര്‍ കുപ്രചരണങ്ങള്‍ അഴിച്ചുവിടുന്നു. വീടുകളില്‍ പോയി രോഗികളെ പരിചരിക്കുന്ന തന്നെക്കുറിച്ച് ആരും ഇതുവരെ പരാതി ഉന്നയിച്ചിട്ടില്ല. തന്നെപോലുള്ള കമ്യൂണിറ്റി നഴ്‌സുമാരുടെ അവസ്ഥ പരിതാപകരമാണെന്നും കുറിപ്പില്‍ പരാമര്‍ശിക്കുന്നു.

0Shares