കാഞ്ഞങ്ങാട്ട് ഹോട്ടലുകളിൽ വ്യാപക റെയ്‌ഡ്‌; നിരോധിച്ച പ്ലാസ്റ്റിക് ഉത്പന്നങ്ങളും പിടിച്ചെടുത്തു, ആരോഗ്യ വിഭാഗം നോട്ടീസ് നൽകി

  • Post category:local news / news
  • Reading time:1 min read
You are currently viewing കാഞ്ഞങ്ങാട്ട് ഹോട്ടലുകളിൽ വ്യാപക റെയ്‌ഡ്‌; നിരോധിച്ച പ്ലാസ്റ്റിക് ഉത്പന്നങ്ങളും പിടിച്ചെടുത്തു, ആരോഗ്യ വിഭാഗം നോട്ടീസ് നൽകി

കാഞ്ഞങ്ങാട് / കാസർകോട്: നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ ഹോട്ടൽ പരിശോധനയിൽ അഞ്ചു ഹോട്ടലുകളിൽ നിന്നും പഴകിയതും വൃത്തി ഹീനമായ സാഹചര്യത്തിൽ സൂക്ഷിച്ചതുമായ ഭക്ഷണ സാധനങ്ങൾ, നിരോധിച്ച പ്ലാസ്റ്റിക് ഉത്പ്പന്നങ്ങൾ എന്നിവ പിടിച്ചെടുത്തു.

ഹോട്ടൽ കെൻസ് ടി.ബി റോഡ്, ഹോട്ടൽ ഫുഡ്‌ പാരഡൈസ് ടി.ബി റോഡ്, ദീപ ഹോസ്പിറ്റൽ കാന്റീൻ, കുന്നുമ്മൽ, സ്‌മൃതി മണ്ഡപത്തിന് അടുത്തുള്ള ഹോട്ടൽ ജയന്തി എന്നീ സ്ഥാപനങ്ങളിൽ നിന്നുമാണ് പഴകിയ ഭക്ഷണ സാധങ്ങൾ പിടിച്ചെടുത്തത്.

പ്രതീകാത്മക ചിത്രം

ഈ സ്ഥാപനങ്ങൾക്ക് പിഴ ഈടാക്കാൻ ആരോഗ്യ വിഭാഗം നോട്ടീസ് നൽകിയിട്ടുണ്ട്. പരിശോധനയിൽ സി.സി.എം ഷൈൻ.പി ജോസ്, പി.എച്ച്.ഐമാരായ ഷിജു.കെ, രൂപേഷ്.പി.ടി, അഭിജിത് കുമാർ ടി.കെ, നഗരസഭ ശുചീകരണ വിഭാഗം ജീവനക്കാരായ രാജേഷ്.പി, രാജേഷ് എന്നിവർ പങ്കെടുത്തു.

0Shares